Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെലാനിയ ട്രംപിന്റെ മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വം; ചെയ്ൻ മൈഗ്രേഷനെ രൂക്ഷമായി വിമർശിക്കുന്ന ട്രമ്പിന്റെ നടപടികൾക്കിടെ പ്രഥമ വനിതയുടെ മാതാപിതാക്കൾക്ക് നല്കിയ പൗരത്വം ചർച്ചയാകുന്നു

മെലാനിയ ട്രംപിന്റെ മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വം; ചെയ്ൻ മൈഗ്രേഷനെ രൂക്ഷമായി വിമർശിക്കുന്ന ട്രമ്പിന്റെ നടപടികൾക്കിടെ പ്രഥമ വനിതയുടെ മാതാപിതാക്കൾക്ക് നല്കിയ പൗരത്വം ചർച്ചയാകുന്നു

പി.പി. ചെറിയാൻ

മൻഹാട്ടൻ(ന്യൂയോർക്ക്): അമേരിക്കൻ പ്രഥമ വനിത മെലനിയ ട്രമ്പിന്റെ മാതാപിതാക്കൾക്ക് ചെയ്ൻ മൈഗ്രേഷൻ പദ്ധതിയുടെ ഭാഗമായി അമേരിക്കൻ പൗരത്വം നൽകി.ഓഗസ്റ്റ് 9 വ്യാഴാഴ്ച ന്യൂയോർക്ക് മൻഹാട്ടനിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് സ്ലൊവേനിയൻ വംശജരായ അമേരിക്കൻ ഗ്രീൻ ഗാർഡുള്ള Viktor kanavs, Amalija Knavs എന്നിവർക്ക് അമേരിക്കൻ പൗരത്വം നൽകിയതെന്ന് അറ്റോർണി മൈക്കിൾ വിൽഡസ് പറഞ്ഞു.

ചെയ്ൻ മൈഗ്രേഷനെ രൂക്ഷമായാണ് ട്രമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ വിമർശിച്ചിരുന്നു. മക്കൾ അമേരിക്കയിലെത്തി നാട്ടിൽ നിന്നും കൊണ്ടുവരുന്ന പ്രായമായ മാതാപിതാക്കൾക്കു പൗരത്വം നൽകുന്നതിനെ തള്ളി പറയുന്നതിനും ട്രമ്പ് എന്നും മുൻഗണന നൽകിയിരുന്നു.20 മില്യൺ ലീഗൽ ഇമ്മഗ്രിന്റ്സാണ് അമേരിക്കയിലുള്ളത്.

മെലേനിയ ട്രമ്പാണ് മാതാപിതാക്കളെ സ്പോൺസർ ചെയ്തു അമേരിക്കയിൽ കൊണ്ടുവന്നത്. അമേരിക്കയിൽ എത്തി ഗ്രീൻ കാർഡു ലഭിച്ചാൽ അഞ്ചു വർഷത്തിനുശേഷം പൗരത്വത്തിനുള്ള അപേക്ഷ മറ്റു നിയമ തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ സമർപ്പിക്കാവുന്നതാണ്.

അമേരിക്കൻ പൗരത്വം നൽകുന്നതിനു നിയന്ത്രണമേർപ്പെടുത്തുവാൻ ട്രമ്പ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടയിൽ പ്രഥമ വനിതയുടെ മാതാപിതാക്കൾ പൗരത്വം നേടിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP