Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കയിലെ 2100 പേലെസ് ഷൂ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു; നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും

അമേരിക്കയിലെ 2100 പേലെസ് ഷൂ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു; നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും

പി.പി. ചെറിയാൻ

ഡാളസ്: ഡാളസ് ആസ്ഥാനമായി 1956 ൽ ആരംഭിച്ച പെ ലെസ് ഷൂ സ്റ്റോറുകൾ അമേരിക്കയിൽ നിന്നും അപ്രത്യക്ഷമാകുന്നു.വിവിധ സംസ്ഥാനങ്ങളിൽ അവശേഷിക്കുന്ന 2100 സ്റ്റേറ്റുകൾ 2019 മദ്ധ്യത്തോടെ അടച്ചു പൂട്ടുമെന്ന് ഫെബ്രുവരി 15 വെള്ളിയാഴ്ച പുറത്തിറക്കിയ കമ്പനിയുടെ പത്രകുറിപ്പിൽ പറയുന്നു.

ലിറ്റിൽ അമേരിക്കയിൽ ഇതു സാധകമല്ല.ചേപ്റ്റർ 11 ബാങ്ക റപ്റ്റസി ഫയൽ ചെയ്തതിനെ തുടർന്നാണ് അടച്ചുപൂട്ടൽ തീരുമാനം.നാൽപതു രാ്ജ്യങ്ങളിലായി 3600 സോറ്റുകളിൽ 18000 ജീവനക്കാരാനുള്ളത്. ഓസ്ട്രേലിയായിലുള്ള എല്ലാ സ്റ്റോറുകളും 2016 ഡിസംബറിൽ അടച്ചുപൂട്ടിയിരുന്നു.അമേരിക്കൻ സ്റ്റോറുകൾ അടച്ചുപൂട്ടുന്നതോടെ ആയിരകണക്കിനാളുകളുടെ തൊഴിലാണ് നഷ്ടപ്പെടുക.

അമേരിക്കയിലെ മറ്റൊരു സ്ഥാപമായ റ്റോയ്സ് ആർ അസ് (Toys R Us) കഴിഞ്ഞ വർഷം അടച്ചു പൂട്ടിയതിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. സ്റ്റോറുകൾ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 17 ഞായറാഴ്ച മുതൽ ലിക്വിഡേഷൻ സെയ്ൽ ആരംഭിച്ചു. ഡാളസ് ഫോർട്ട് വർത്ത് സ്റ്റോറുകൾക്കു മുമ്പിൽ സെയ്ൽ ആരംഭിച്ച ആദ്യദിനം തന്നെ വലിയ തിരക്കനുഭവപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP