Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്കലഹോമയിൽ നൂറുകണക്കിന് കുറ്റവാളികൾക്ക് ജയിൽ മോചനം; ശിക്ഷ ഇളവ് ലഭിക്കുക 527 പേർക്ക്

ഒക്കലഹോമയിൽ നൂറുകണക്കിന് കുറ്റവാളികൾക്ക് ജയിൽ മോചനം; ശിക്ഷ ഇളവ് ലഭിക്കുക 527 പേർക്ക്

പി.പി.ചെറിയാൻ

ഒക്കലഹോമ: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നൂറുകണക്കിന് കുറ്റവാളികൾക്ക് ഒരേ സമയം ശിക്ഷയിളവു നൽകി ഒക്കലഹോമ ജയിലിൽ നിന്നും മോചിപ്പിച്ചു. 462 തടവുകാരാണ് നവംബർ 4ന് ജയിൽ വിമോചിതരായത്. ഇത് സംബന്ധിച്ചു ഉത്തരവ് ഗവർണ്ണർ കെവിൻ സ്റ്റിറ്റ ഒപ്പുവെച്ചിരുന്നു. 527 പേരാണ് ശിക്ഷയിളവിന് അർഹരായത്. എന്നാൽ 65 പേരെ പിന്നീട് വിട്ടയക്കും. ഒക്കലഹോമ ജയിലിൽ വർദ്ധിച്ചു വരുന്ന പ്രതികളുടെ എണ്ണത്തിനനുസരിച്ചു ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതാണ് ചെറിയ കുറ്റങ്ങൾക്ക് ശിക്ഷയനുഭവിക്കുന്നവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്.

സ്റ്റേറ്റ് പാർഡൻ ആൻഡ് പരോൾ ബോർഡ് പ്രതികളുടെ കേസ്സ് വിശദമായി പരിശോധിച്ചതിന് ശേഷമാണ് ശിക്ഷയിളവിന് നിർദേശിച്ചത്. ചെറിയ തോതിൽ മയക്കുമരുന്ന് കൈവശം വച്ചവർ, ഭവനഭേദനം നടത്തിയവർ എന്നിവരാണ് ഇന്ന് ജയിൽ വിമോചിതരായി പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയവരുടെ ശരാശരി പ്രായം 39.7 ആണ്.

75 ശതമാനം പുരുഷന്മാരും, 25 ശതമാനം സ്ത്രീകളും ഇവരിൽ ഉൾപ്പെടുന്നു. ജയിൽ വിമോചിതരായവരുടെ പുനരധിവാസത്തിന് നേതൃത്വം നൽകുവാൻ നിരവധി സന്നദ്ധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP