Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്റിൽ തൊഴിലവസരങ്ങൾ; നവംബർ 22 വരെ അപേക്ഷിക്കാം

ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്റിൽ തൊഴിലവസരങ്ങൾ; നവംബർ 22 വരെ അപേക്ഷിക്കാം

ജോബി ജോർജ്

ഫിലഡൽഫിയ: രാജ്യത്തെ നാലാമത്തെ വലിയ പൊലീസ് സേനയായ ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ധാരാളം തൊഴിൽ അവസരങ്ങൾ.ഒക്ടോബർ 7 മുതൽ നവംബർ 22 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ശമ്പളസ്‌കെയിൽ 54.856 ഡോളറിൽ ആരംഭിക്കുന്നതാണ്. 22 വയസ് പൂർത്തിയായവർക്കും ഹൈസ്‌കൂൾ ഡിപ്ലോമയോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

വെറ്ററൻ, പൊലീസ് എക്സ്പ്ലോളർ മുൻഗണന ലഭിക്കേണ്ടവർ അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കണം. 6600 പൊലീസ് ഓഫീസേഴ്സിനെ കൂടാതെ 800 സിവിലിയൻ ഉദ്യോഗസ്ഥരുൾപ്പടെ 7400 പേർ അടങ്ങുന്നതാണ് സേന.

ഏഷ്യൻ വംശജരായ 481 പുരുഷന്മാരും, 217 സ്ത്രീകളും ഉൾപ്പടെ സേനയിൽ പ്രവർത്തിക്കുന്നു. മൂന്ന് ഇന്ത്യൻ വംശജരും പ്രവർത്തിക്കുന്നുണ്ട്. ചീഫ് ഇൻസ്പെക്ടർ സിന്ധ്യ ഡോൾസിയാണ് റിക്രൂട്ട്മെന്റിന്റെ ചുമതലവഹിക്കുന്നത്.

140 മൈൽ ചുറ്റളവിൽ 1.5 മില്യൻ ജനങ്ങൾ അധിവസിക്കുന്ന ഫിലഡൽഫിയയിലെ പ്രഥമ നിയമസംരക്ഷണ സേനയാണ് പൊലീസ് സേന. ധാരാളം സ്ഥാനകയറ്റത്തിനുള്ള അവസരങ്ങൾ ലഭ്യമാണ്.

സെപ്റ്റംബർ 29-നു നടന്ന ഏഷ്യൻ ഫെഡറേഷൻ ഓഫ് യു.എസ്.എയുടെ ചടങ്ങിലാണ് ഏഷ്യൻ വംശജരായ ആളുകൾക്കുവേണ്ടി റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്: www.joinphillypd.com, 215 683 2677 (COPS)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP