Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ കമല ഹാരീസ്മൂന്നാം സ്ഥാനത്ത്

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ കമല ഹാരീസ്മൂന്നാം സ്ഥാനത്ത്

പി.പി. ചെറിയാൻ

കാലിഫോർണിയ: 2020 ൽ അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് വനിതാ സ്ഥാനാർത്ഥികളായിപരിഗണിക്കപ്പെടുന്ന പതിനൊന്നു പേരിൽ ഇന്ത്യൻ അമേരിക്കൻ വംശജയും,കാലിഫോർണിയായിൽ നിന്നുള്ള സെനറ്റുമായ കമല ഹാരിസിന് മൂന്നാംസ്ഥാനം!അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിലാണ് കമലഹാരിസ് 2020 ലെ പൊട്ടൻഷ്യൻ സ്ഥാനാർത്ഥിയായിചൂണ്ടികാണിച്ചിരിക്കുന്നത്.

ന്യൂയോർക്ക് മാഗസിൻ 2020 ലെ 13 വനിതാ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽകമലഹാരിസിന് നൽകിയിരിക്കുന്നതു ഹവായിയിൽ നിന്നുള്ള ഡമോക്രാറ്റിക്ക്സെനറ്ററും, പ്രഥമ ഹിന്ദു വനിതയുമായ തുളസി ഗബാർഡിന് തൊട്ടു താഴെയാണ്.കാലിഫോർണിയാ സ്റ്റേറ്റ് അറ്റോർണി ജനറൽ എന്ന നിലയിൽ സ്തുത്യർഹപ്രവർത്തനം കാഴ്ചവെച്ച കമല ഹാരിസിന് കൂടുതൽ പോപ്പുലർ വോട്ടുകൾസംസ്ഥാനത്തു നിന്നും നേടാനാകും എന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോബ്ലിക്കൻ സ്ഥാനാർത്ഥികളിൽ 2020 ൽ ഡൊണാൾഡ് ട്രമ്പിന്കടുത്ത വെല്ലുവിളി ഇപ്പോൾ യുനൈറ്റഡ് നാഷൽസ് അബാംസിഡറും, ഇന്ത്യൻവംശജയുമായ നിക്കിഹെയ്‌ലിയിൽ നിന്നുണ്ടാകുമെന്ന് ന്യൂയോർക്ക് മാഗസിന്റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും 2020 ൽ പ്രസിഡന്റ്
സ്ഥാനാർത്ഥികളാകുന്നവരിൽ പ്രമുഖർ ഇന്ത്യൻ വംശജരാകുമെന്നാണ്
പൊതുവെയുള്ള കണക്കുകൂട്ടലുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP