Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലിനോയിൽ മലയാളി യുവാവിന്റെ മരണം; പ്രവീൺ വർഗീസിന്റെത്‌ കൊലപാതകം തന്നെയെന്ന് കോടതിയുടെ കണ്ടെത്തൽ; പ്രതി ഗേജ് ബഥൂണിന് 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം: ഇനി അവൻ ശാന്തമായി വിശ്രമിക്കട്ടെയെന്ന് അമ്മ

ഇല്ലിനോയിൽ മലയാളി യുവാവിന്റെ മരണം; പ്രവീൺ വർഗീസിന്റെത്‌ കൊലപാതകം തന്നെയെന്ന് കോടതിയുടെ കണ്ടെത്തൽ; പ്രതി ഗേജ് ബഥൂണിന് 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം: ഇനി അവൻ ശാന്തമായി വിശ്രമിക്കട്ടെയെന്ന് അമ്മ

പിപി ചെറിയാൻ

മേരിക്കയിലെ മലയാളി സമൂഹത്തെ നടുക്കിയ പ്രവീൺ വർഗീസ് വധക്കേസിൽ പ്രതി ഗേജ് ബഥൂൺ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. 2014 ഫെബ്രുവരിയിൽ പ്രവീണിന്റെ മരണത്തിനു കാരണമായ മുറിവുകൾക്ക് ഗേജ് ബഥൂണാണ് ഉത്തരവാദിയെന്ന് ജൂറി വിധിച്ചു. രണ്ടാഴ്ചയോളം നീണ്ട വിചാരണയ്ക്കു ശേഷം വ്യാഴാഴ്ച ഏഴു മണിക്കൂർ നീണ്ട കോടതി നടപടികൾക്കു ശേഷം രാത്രി വളരെ വൈകിയാണ് ജൂറി വിധി പ്രഖ്യാപിച്ചത്.

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങൾക്കുശേഷം കാർബൻഡേയ്ൽ റസ്റ്റോറന്റിന് പുറകിൽ വൃക്ഷനിബിഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസംമുതൽ കുടുംബാംഗങ്ങളും വൊളണ്ടിയാർമാരും ഈ സ്ഥലമുൾപ്പെടെ സമീപപ്രദേശങ്ങൾ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലുദിവസങ്ങൾക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനിൽക്കുമ്പോൾതന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാൾ വാഹനത്തിൽനിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങൾസമീപമുള്ള ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേത്
കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാർബൻ ഡെയ്ൽ അധികാരികൾ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയകേസ്സ് നാലു വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കൊലപാതമായിജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടിൽ നടന്നബർത്തഡേ പാർട്ടിയിൽ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരുസഹപാഠി ഗേയ്ജ് ബത്തൂൺ നൽകിയ റൈഡാണ് ഒടുവിൽ മരണത്തിൽ കലാശിച്ചത്.

ബത്തൂണിന്റെ വാഹനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായുംതുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെന്നും വാഹനത്തിൽ നിന്നുംപ്രവീൺ ഇറങ്ങി പോയെന്നും ബത്തൂൺ നൽകിയ മൊഴി പൊലീസ്വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തിൽ ശരീരം തണുത്തുറഞ്ഞ്മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം
റിപ്പോർട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

എന്നാൽ മൃതദേഹത്തിൽ കണ്ട ക്ഷതം പ്രവീണിന്റെ മാതാവിനേയുംകുടുംബാംഗ ങ്ങളേയും വീണ്ടും മറ്റൊരു പോസ്റ്റോമോട്ടം കൂടി നടത്തുന്നതിനുംപ്രേരിപ്പിച്ചു. തുടർന്ന് നടത്തിയ റീ പോസ്റ്റ് മോർട്ടംറിപ്പോർട്ടിൽ പ്രവീണിന്റെ മരണം തലയിൽ ഏറ്റ ക്ഷതമാണെന്ന് കണ്ടെത്തി.
പ്രവീണിന്റെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ലൗലിക്ക് അതുതെളിയിക്കുന്നതുവരെ വിശ്രമമില്ലായിരുന്നു.

ഏക മകൻ നഷ്ടപ്പെട്ട ദുഃഖം ഹ്രദയത്തിൽ ആളികത്തുമ്പോഴും അധികൃതർസ്വഭാവീകമെന്ന് വിധിയെഴുതിയ മരണം കൊലപാതകമാണെന്ന് വിശ്വസിച്ച് ലൗലിവർഗീസ് രംഗത്തെത്തിയില്ലായിരുന്നുവെങ്കിൽ പ്രതി ബത്തൂൺകൽതുറങ്കിൽ അടയ്ക്കപ്പെടു കയില്ലായിരുന്നു. ലൗലി വർഗീസിന്റെപോരാട്ടത്തിൽ മക്കൾ നഷ്ടപ്പെട്ട നൂറുകണക്കിന് മാതൃഹൃദയങ്ങളിൽനിന്നും ഉയർന്ന പ്രാർത്ഥനയുടെ പിൻബലം ഉണ്ടായിരുന്നു വെന്നുള്ളത്യാഥാർഥ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP