Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കമല ഹാരിസിന് ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് ഫണ്ടിന്റെ എൻഡോഴ്സ്മെന്റ്

കമല ഹാരിസിന് ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് ഫണ്ടിന്റെ എൻഡോഴ്സ്മെന്റ്

പി.പി. ചെറിയാൻ

വാഷിങ്ടൻ ഡിസി: ഡെമോക്രറ്റിക് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരരംഗത്തുള്ള കമല ഹാരിസിന് ഇന്ത്യൻ അമേരിക്കൻ ഇംപാക്ടിന്റെ എൻഡോഴ്സ്മെന്റ് 2020ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രറ്റിക് പാർട്ടിയിലെ ശക്തയായ നേതാവാണു ഹാരിസ്. ഇംപാക്ട് ഫണ്ട് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ വോട്ടിനിട്ടാണു കലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ - ആഫ്രിക്കൻ അമേരിക്കൻ കമലാ ഹാരിസിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് ഏപ്രിൽ 16നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയുടെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കമല ഹാരിസ് പ്രകടിപ്പിക്കുന്ന സമർപ്പണ മനോഭാവവും പ്രവർത്തനങ്ങളും പരിശോധിച്ചാണ് ഇവരെ എൻഡോഴ്സ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംഘടനയുടെ സഹ സ്ഥാപകൻ രാജ ഗോയൽ പറഞ്ഞു.

ഇന്ത്യൻ അമേരിക്കൻ ,ഏഷ്യൻ അമേരിക്കൻ പൊളിറ്റിക്കൽ ഓർഗനൈസേഷന് ആദ്യമായി സെനറ്റർ കമല ഹാരിസിനെ പിന്തുണയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഗോയൽ കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കഴിവുള്ള വ്യക്തിയാണു കമല ഹാരിസെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

2018ൽ 29 സംസ്ഥാനങ്ങളിലായി മത്സരിച്ച ഇന്ത്യൻ അമേരിക്കൻസിലെ 27 പേരെ സംഘടന എൻഡോഴ്സ് ചെയ്തിരുന്നെന്നും ഇതിൽ 44% പേർ വിജയിച്ചെന്നും പത്രക്കുറിപ്പിൽ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP