Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിന്റെ പശ്ചിമേഷ്യൻ നയത്തിനെതിരെ ന്യൂയോർക്ക് നഗരത്തിൽ പ്രതിഷേധം

ട്രംപിന്റെ പശ്ചിമേഷ്യൻ നയത്തിനെതിരെ ന്യൂയോർക്ക് നഗരത്തിൽ പ്രതിഷേധം

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക നടപടികൾക്കെതിരെ ന്യൂയോർക്ക് സിറ്റിയിൽ ബുധനാഴ്ച യുദ്ധവിരുദ്ധ പ്രവർത്തകർ പ്രകടനം നടത്തി. ഇറാനുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ ഒരു പുതിയ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നിയന്ത്രണം വിട്ട് പോകുമെന്ന ആശങ്ക പ്രകടനക്കാർ പങ്കു വെച്ചു.

'ട്രംപ്, പെൻസ് പുറത്തു പോകുക' എന്ന് പ്രതിഷേധക്കാർ ആക്രോശിച്ചു.

'ഇറാനെതിരെ യുദ്ധമല്ല! കൊലപാതകങ്ങളല്ല! ഇടപെടലുകളല്ല! ഉപരോധങ്ങളല്ല!', 'കൂടുതൽ ഡ്രോണുകളല്ല', 'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, അല്ലാതെ ഇറാനോടല്ല', ട്രംപ്, പെൻസ് പുറത്തുപോകുക എന്നിങ്ങനെ എഴുതിയ ബാനറുകൾ പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു.

മനുഷ്യരാശിക്കെതിരായ എല്ലാ യുദ്ധങ്ങളെയും കുറ്റകൃത്യങ്ങളെയും ഈ രാജ്യത്തെ ജനങ്ങൾ എതിർക്കേണ്ടതുണ്ടെന്ന് പ്രതിഷേധക്കാരിലൊരാളായ അമാൻഡ പറഞ്ഞു.

'ഞങ്ങൾ ഇറാനുമായുള്ള യുദ്ധത്തിന് എതിരാണ്, സമയാസമയങ്ങളിൽ ഞങ്ങളത് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും വ്യക്തമാക്കുകയാണ് ഈ യുദ്ധങ്ങൾ ആർക്കും പ്രയോജനപ്പെടുന്നില്ല. ഈ യുദ്ധം കൊണ്ട് ആർക്കാണ് ലാഭമുണ്ടാക്കാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാം. അമേരിക്കൻ ജനത അതിനെക്കുറിച്ച് വളരെ ബോധവാന്മാരാണ്,' മറ്റൊരു പ്രതിഷേധക്കാരൻ പറഞ്ഞു.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിന്റെ കമാൻഡർ ജനറൽ കാസെം സൊലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടതോടെയാണ് യു എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. സൊലൈമാനിയും ഇറാഖിലെ മൊബിലൈസേഷൻ യൂണിറ്റുകളുടെ രണ്ടാം കമാൻഡായ അബു മഹ്ദി അൽ മുഹന്ദീസും കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ ഒരു പുതിയ യുദ്ധത്തെക്കുറിച്ചുള്ള ഭയം ഉയർന്നിരിക്കുകയാണ്.

അതേസമയം, ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടിയിൽ പ്രതിഷേധിക്കാനും ടെഹ്‌റാനുമായുള്ള സംഘർഷങ്ങളിൽ ഉടനടി അയവു വരുത്താനും ആവശ്യപ്പെട്ട് യുഎസിലെ പുരോഗമന അഭിഭാഷക ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മ രാജ്യത്തുടനീളം വൻ റാലികൾക്ക് ആഹ്വാനം ചെയ്തു.

മറ്റൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മൂവ്ഓൺ, ഇൻഡിവിസിബിൾ, വിൻ വിത്തൗട്ട് വാർ എന്നീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സഖ്യം അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP