Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു; പ്രതിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു

അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു; പ്രതിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: ജോർജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്നു അമേരിക്കയിൽ ആളി പടർന്ന വൻ പ്രതിഷേധ പ്രകടനങ്ങൾ പലതും അക്രമാസക്തമാവുകയും, അക്രമികൾ കടകൾ കൊള്ളയടിക്കുകയും ചെയ്തത് 4000 ത്തിലധികം പേരുടെ അറസ്റ്റിലേക്കു നയിച്ചു.

ഞായറാഴ്ച വൈകീട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിങ്ടൺ ഡി സി യിലെ സുപ്രധാന ചർച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോൺസ് എപ്പിസ്‌കോപ്പൽ ചർച്ചിന്റെ ബേസ്മെന്റിൽ തീ കണ്ടെത്തിയത് പെട്ടന്നു അണകുവാൻ കഴിഞ്ഞത് വാൻ അപകടം ഒഴിവാക്കി .അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ ചർച്ചാണിത് .ചർച്ചിന് മുൻപിൽ ഉയർത്തിയിരുന്നു അമേരിക്കൻ പതാക തീക് സമീപത്തു നിന്നും കണ്ടെത്തി .ചർച്ചിനകത്തു തീയിട്ടത് മനഃപൂര്വമായിരുന്നുവെന്നു ഡി സി പൊലീസ് പറയുന്നു

.ദൈവം ഞങ്ങളോടുകൂടെയുണ്ട് അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ബിഷപ്പ് മരിയാണ് ബുദ്ടെ പറഞ്ഞു.പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അവകാശമുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.

പ്രസിഡന്റ് ട്രംപ് ഇന്ന് (മെയ് 1 നു) സെന്റ് ജോൺസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ അപ്രദീക്ഷ സന്ദർശനം നടത്തി വൈറ്റ് ഹൗസിൽ നിന്നും ഒരു ബ്ലോക്ക് അകലെയുള്ള ചർച്ചിലേക്കു ഒരു ബൈബിളും പിടിച്ചാണ് ട്രംപ് എത്തിയത് നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് ട്രംപ് ഓർമപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP