Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ് മേയർ തെരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റന്റെ എൻഡോഴ്സ്മെന്റ് റെജീന മൊണ്ടായോക്ക്

ഡാളസ് മേയർ തെരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റന്റെ എൻഡോഴ്സ്മെന്റ് റെജീന മൊണ്ടായോക്ക്

പി.പി. ചെറിയാൻ

ഡാളസ്: ടെക്സസ്സിലെ പ്രധാന സിറ്റികളിലൊന്നായ ഡാളസിൽ മെയ് 4ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റജിനാ മൊണ്ടായോക്ക് ഹില്ലരി ക്ലിന്റന്റെ എൻഡോഴ്സ്മെന്റ്.

ഒമ്പത് സ്ഥാനാർത്ഥികളാണ് ഡാളസ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. ഡമോക്രാറ്റിക്ക് പാർട്ടിയുടെ ശക്തികേന്ദ്രമായാണ് ഡാളസ് അറിയപ്പെടുന്നത്. പാർട്ടി അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പെങ്കിലും, ഡമോക്രാറ്റിക്ക് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിക്കാണ് ഇവിടെ ജയിക്കാൻ കഴിഞ്ഞിരുന്നത്.
മേയറായിരിക്കുന്ന മൈക്ക് റോളിങ് മത്സരരംഗത്തില്ലാത്തതാണ് ഇത്രയും അധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തെത്താൻ കാരണം.

ഒമ്പതു സ്ഥാനാർത്ഥികളിൽ മൂന്നു പേർ വനിതകളാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2010 ലെ ടെക്സസ് ഹൗസ് പ്രതിനിധിയായിരുന്ന എറിക്ക് ജോൺസൺ ഡാളസ് സിറ്റി കൗൺസിൽ മേയറായി മത്സരിക്കുന്നും എന്ന ഒരു പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിൽ ഉണ്ട്. മറ്റൊരു ടെക്സസ് ഹൗസ് മുൻപ്രതിനിധി ജേയ്സൺ വില്ലാൽഭയും മേയറായി മത്സരിക്കുന്നു.

2016 ലെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന അലിസൺ കെന്നഡി, ലിൻ മെഴ്സി, റജിനാ മൊണ്ടായൊ എന്നിവർ ഹില്ലരിയുടെ പിന്തുണ ലഭിച്ച റജിനായ്ക്കാണ് ഇത്തവണ സാധ്യതയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ക്ലിന്റൺ ്്അഡ്‌മിനിസ്ട്രേഷൻ, ഹെൽത്ത് കെയർ അറ്റോർണി, കോളേജ് പ്രൊഫസർ, ക്ലിന്റൻ ഫണ്ട് റയ്സർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തനപരിചയമുള്ള റജിനാ ദീർഘകാലമായി ഡാളസ്സിലെ നിറസാന്നിധ്യമാണ്. ആൽബർട്ട് ബ്ലാക്ക് സ്‌കോട്ട് ഗ്രോഗ് എന്നിവരാണ് റജിനായ്ക്കെതിരായ ശക്തരായ പോരാളികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP