Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസിൽ നിന്ന് കാണാതായ മാതാവിനെ കണ്ടെത്താൻ പൊലീസ് സഹായം തേടി; കണ്ടെത്തുന്നവർക്ക് 2500 ഡോളർ പ്രതിഫലം

ഡാളസിൽ നിന്ന് കാണാതായ മാതാവിനെ കണ്ടെത്താൻ പൊലീസ് സഹായം തേടി; കണ്ടെത്തുന്നവർക്ക് 2500 ഡോളർ പ്രതിഫലം

പി.പി. ചെറിയാൻ

ഡാളസ് : ഉച്ചക്കുശേഷം കുട്ടിയെ സ്‌ക്കൂളിൽ നിന്നും പിക്ക് ചെയ്യാതെ അപ്രത്യക്ഷമായ ഡാളസ്സിലെ മാതാവിനെ ഒരു മാസമായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഈ തിരോധാനത്തെ കുറിച്ചു വിവരം നൽകുന്നവർക്ക് പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചു. മെയ് 21 ചൊവ്വാഴ്ച മസ്‌കിറ്റ് പൊലീസ് നടത്തിയ പത്രസമ്മേളനത്തിലാണ് 2500 ഡോളർ പ്രതിഫലവും പൊതുജനങ്ങളുടെ സഹായവും അഭ്യർത്ഥിച്ചത്.

ഏപ്രിൽ 17 നായിരുന്നു സംഭവം. ജോലിക്കുശേഷം പ്രിസ് ഡെന്നിസ്(26) ബേബി സിറ്ററിൽ നിന്നും കുട്ടിയെ പിക്ക് ചെയ്യാൻ സാധാരണ വന്നിരുന്ന സമയത്തിന് രണ്ടു മണിക്കൂർ വൈകിയാണ് ഇവർ അപ്രത്യക്ഷമായ വിവരം പൊലീസിന് ലഭിച്ചത്.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തൊട്ടുത്ത ദിവസം ഇവരുടെ വാഹനം ഈസ്റ്റ് ഡാളസ്സിൽ നിന്നും കണ്ടെത്തി.

അപ്രത്യക്ഷമായ ദിവസം തന്നെ ഡാളസ്സിലെ മറ്റൊരു പാർക്കിങ്ങ് ലോട്ടിൽ ഇവർ എത്തിയ ചിത്രങ്ങൾ ക്യാമറയിൽ കണ്ടെത്തിയിരുന്നു.വിവരം ലഭിക്കുന്നവർ മസ്‌കിറ്റ് പൊലീസിനെ 972 285 6336, 972 216 6791 എന്നീ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP