Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോരി ബുക്കർ പ്രസിഡൻഷ്യൽ ക്യാമ്പയിൻ നാഷണൽ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിനെ നിയമിച്ചു

കോരി ബുക്കർ പ്രസിഡൻഷ്യൽ ക്യാമ്പയിൻ നാഷണൽ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിനെ നിയമിച്ചു

പി.പി. ചെറിയാൻ

ന്യൂജേഴ്സി: 2020 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ന്യൂജേഴ്സി സെനറ്റർ കോരി ബുക്കറുടെ തിരഞ്ഞെടുപ്പു പ്രചരണ നാഷ്ണൽ പ്രസ് സെക്രട്ടറിയായി ഇന്ത്യൻ അമേരിക്കൻ വംശജ സബ്രീനാ സിങ്ങിനെ നിയമിച്ചു ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടറായിരുന്നു സബ്രീനാ.

2016 ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിലും സബ്രീനാ നിർണ്ണായക പങ്കായിരുന്നു വഹിച്ചിരുന്നത്. വൈറ്റ് ഹൗസ് പ്രസ്സ് ബ്രീഫിങ്ങിനെ കുറിച്ചു രൂക്ഷമായി വിമർശിച്ചിരുന്ന സബ്രീന. മാധ്യമങ്ങളോടും, പൊതുജനങ്ങളോടും നുണ മാത്രമാണ് വൈറ്റ് ഹൗസ് പ്രസ്സ് ചുമതലയുള്ള സാറാ സാന്റേഴ്സ് പറയുന്നതെന്ന് സബ്രീന കുറ്റപ്പെടുത്തി.

നാഷ്ണൽ പ്രസ് സെക്രട്ടറി എന്ന നിലയിൽ പൊതുജനങ്ങളെ സത്യം അറിയിക്കുന്ന ഉത്തരവാദിത്വവും അതോടൊപ്പം കോറി ബുക്കറെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതിനുള്ള ചുമതലയും പരമാവധി നിറവറ്റുമെന്ന് സബ്രീനാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP