Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സത്യ എസ്. തൃപാഠിയെ നിയമിച്ചു

യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സത്യ എസ്. തൃപാഠിയെ നിയമിച്ചു

പി. പി. ചെറിയാൻ

ന്യുയോർക്ക് : യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സത്യ എസ്. തൃപാഠിയെ നിയമിച്ചു. ന്യുയോർക്ക് ഓഫിസ് ഓഫ് യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് തലവനായും സത്യ തൃപാഠിയെ ചുമതലപ്പെടുത്തിയതായി യുഎൻന്റെ ഔദ്യോഗിക അറിയിപ്പിൽ ചൂണ്ടിക്കാട്ടി.

ഡവലപ്പ്മെന്റ് ഇക്കണോമിസ്റ്റും ലോയറുമായി 35 വർഷത്തെ പ്രവർത്തന പരിചയമുള്ള തൃപാഠി 1998 മുതൽ യൂറോപ്പ്, ഏഷ്യ, ആഫിക്കാ തുടങ്ങിയ രാജ്യങ്ങളിലെ യുഎൻ പ്രതിനിധിയായിരുന്നു. 2017 മുതൽ യുഎസ് അസിസ്റ്റന്റെ സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന ട്രിനിഡാഡിൽ നിന്നുള്ള എലിയറ്റ് ഹാരിസിനു പകരമാണ് തൃപാഠിയുടെ നിയമനം.

വേൾഡ് ഇക്കണോമിക്സ് ഫോറം ഗ്ലോബൽ അഡ്വൈസറി കൗൺസിൽ അംഗമായിരുന്നു തൃപാഠി.കോമേഴ്സിൽ ബിരുദാനന്തര ബിരുദവും ബർഹംപൂർ യൂണിവേഴ്സിറ്റിയിൽ (ഇന്ത്യ) നിന്നു നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP