Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ സെനറ്റിൽ പുതിയ തോക്ക് നിയമം കൊണ്ടുവരും: സെനറ്റർ ഡിക്ക് ഡർബിൻ

അമേരിക്കൻ സെനറ്റിൽ പുതിയ തോക്ക് നിയമം കൊണ്ടുവരും: സെനറ്റർ ഡിക്ക് ഡർബിൻ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: യു.എസ് സെനറ്റ് സെപ്റ്റംബറിൽ വീണ്ടും ചേരുമ്പോൾ, ഓട്ടോമാറ്റിക് ഗൺ ബാൻ ചെയ്യുന്ന നിയമവും 'റെഡ് ഫ്ളാഗ് ലോ'യും അവതരിപ്പിക്കുമെന്നു യു.എസ് സെനറ്റിലെ സീനിയർ സെനറ്ററും, മൈനോരിറ്റി വിപ്പുമായ സെനറ്റർ ഡിക്ക് ഡർബിൻ ഷിക്കാഗോ ഡൗൺ ടൗണിൽ നടന്ന തന്റെ കാമ്പയിൽ 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു.

ഓഗസ്റ്റ് 3-നു ടെക്സസിലെ എൽപാസോയിലും ഒഹായോയിലെ ഡെയ്റ്റണിലും നടന്ന വെടിവെയ്പ് തികച്ചും ക്രൂരവും, വേദനാജനകവുമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ അമേരിക്കയിൽ ഇനിയും നടക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. തോക്ക് ലോബികളുടെ സ്വാധീനം മൂലമാണ് അമേരിക്കയിൽ പല നിയമങ്ങളും നടപ്പിലാക്കാനുള്ള മജോറിറ്റി വോട്ട് ലഭിക്കാതെ പോകുന്നത്. 'റെഡ് ഫ്ളാഗ് ലോ' ഇന്ന് ചില സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. റെഡ് ഫ്ളാഗ് ലോ അനുസരിച്ച് മാനസിക രോഗമുള്ളവർക്കോ. ക്രിമിനലുകളായി തോന്നുന്നവർക്കോ തോക്ക് കൈവശമുണ്ടെങ്കിൽ പൊലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ അധികാരം നൽകുന്നുണ്ട്.

കുറ്റവാളികൾക്കും, മയക്കുമരുന്ന് ലോബികൾക്കും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ബാക്ക് ഗ്രൗണ്ട് ചെക്ക് ചെയ്യാതെ തോക്ക് വാങ്ങിക്കുവാൻ സാധിക്കും. അത് നിർത്തലാക്കുവാൻ ഫെഡറൽ നിയമം കൊണ്ടുവന്നാൽ മാത്രമേ സാധ്യമാകുകയുള്ളൂ. കാമ്പയിൽ ഉദ്ഘാടനവേളയിൽ യു.എസ് സെനറ്റർ ടാമി ഡക്ക് വർത്ത്, സ്റ്റേറ്റ് സെനറ്റർമാർ, ഡമോക്രാറ്റിക് പാർട്ടി നേതാക്കൾ, ഗോപിയോ ഷിക്കാഗോ ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, ഏഷ്യൻ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. താരീഖ് ഭട്ട് എന്നിവർ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുടെ വിജയസാധ്യത സെനറ്റർ റ്റാമി ഡക്ക് വർത്ത് വിശദീകരിച്ചു. വിജയത്തിനായി എല്ലാവരുടേയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP