Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുനിസിപ്പൽ അസംബ്ലി അംഗമായി മത്സരിക്കാൻ ഷാജൻ കുര്യാക്കോസ്: പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം

മുനിസിപ്പൽ അസംബ്ലി അംഗമായി മത്സരിക്കാൻ ഷാജൻ കുര്യാക്കോസ്: പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യക്കാർ, പാക്കിസ്ഥാനികൾ, മറ്റ് വിവിധ സൗത്ത് ഏഷ്യക്കാർ, യഹൂദർ, യൂറോപ്പുകാർ  തുടങ്ങി അനേകം വിഭിന്ന സംസ്‌കാരങ്ങളുടെ ഉടമകളും ഭാഷകൾ സംസാരിക്കുന്നവരുമാണ് ഷിക്കാഗോയിലെ അമ്പതാം വാർഡിലെ ജനങ്ങൾ. ആ വാർഡിലേക്ക് മലയാള പാരമ്പര്യമുള്ള ഷാജൻ കുര്യാക്കോസ് ആൾഡർമാൻ ആയി മത്സരിക്കുന്നു. ഷിക്കാഗോയുടെ പട്ടണപ്രാന്തപ്രദേശമായ നേപ്പർവില്ലിൽ ഒരു കാമ്പയിൻ ധനശേഖരണ മീറ്റിംഗിൽ പിന്തുണ സംഘത്തോട് സംസാരിക്കുകയായിരുന്നു ഷാജൻ. ബാല്യകാലം മുതലുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ സമ്പർക്കവും യശ്ശശരീരനായ മേയർ ഹാരോൾഡ് വാഷിങ്ടൺ മുതൽ അടുത്തകാലത്ത് മേയർ സ്ഥാനത്തുനിന്നും വിരമിച്ച റിച്ചാർഡ് ഡെയിലി വരെയുള്ള പ്രഗത്ഭ രാഷ്ട്രീയ പ്രതിഭകൾക്കുവേണ്ടി വോട്ടർ രജിസ്‌ട്രേഷനും ക്യാമ്പയിനും നടത്തിയുള്ള പരിചയവും, വിജയത്തിനു സാക്ഷ്യം നിന്നിട്ടുള്ള തനിക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളും വിജയരഹസ്യങ്ങളും പുതുമയല്ലെന്ന് ഷാജൻ അറിയിച്ചു.

വ്യവസായ പട്ടണപ്പാതയെന്ന നാമമുണ്ടായിരുന്നിരിക്കിലും 1970- 1980 -ൽ കുടിയേറിയ വിവിധ ഇന്ത്യക്കാർ തുടക്കം കുറിച്ച് 1990- 2000 പതിറ്റാണ്ടുകളിൽ തഴച്ചുവളർന്ന് ലാഭകരവും ആകർഷകവുമായിത്തീർന്ന ഷിക്കാഗോയിലെ ഇന്ത്യൻ ഹബ്ബ് ആയ ഡിവോൺ അവന്യൂവിലെ സമൃദ്ധി കൈവരിച്ച അനവധി വ്യവസായ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കും നാട്ടുകാർക്കും സന്ദർശകർക്കും ഒരേപോലെ മനംകുളിർപ്പിക്കുന്നതായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന തെരുവുകൾ, വൃത്തിഹീനമായ നടപ്പാതകൾ എന്നിവ കൂടാതെ ഗതാഗത തടസ്സവും ജനങ്ങൾക്ക് സുരക്ഷിത സഞ്ചാരവിഘ്‌നവും സൃഷ്ടിക്കുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മതിയായ സൗകര്യങ്ങളുടെ അഭാവം നിമിത്തം പൊതുജനങ്ങൾ ആ ഭാഗത്തേക്ക് കടന്നുചെല്ലുവാൻ പോലും മടിക്കുന്നു. മേൽപ്പറഞ്ഞ കാരണങ്ങളാൽ വ്യാപാരം ഘനീഭവിച്ച് നഷ്ടത്തിലായ നിരവധി വ്യാപാര സ്ഥാപനങ്ങളും അവ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളും ഇപ്പോൾ ശൂന്യമായി കിടക്കുന്നു. മറ്റൊരു കൂട്ടം വ്യവസായികൾ സബർബുകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അവരുടെ വ്യാപാരങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നു.

വാർഡിന്റെ സമ്പത്തിക വികസനം, വിദ്യായാസം, സുരക്ഷിതത്വം ഇവയെല്ലാമാണ് തന്റെ ലക്ഷ്യങ്ങളെന്ന് ഷാജൻ ഊന്നിപ്പറഞ്ഞു. പൊതുജനങ്ങൾക്ക് ആശ്രയിക്കാൻ പറ്റിയ ഒരു ലൈബ്രറി അമ്പതാം വാർഡിൽ ഇല്ല എന്ന വെളിപ്പെടുത്തൽ എല്ലാവരിലും അതിശയം ഉളവാക്കി. വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്ന ഏതൊരു സമൂഹത്തിനും ഈ യാഥാർത്ഥ്യം സഹ്യമായ ഒന്നല്ല എന്ന് എടുത്തുപറയേണ്ടതില്ലല്ലോ എന്ന് ഷാജൻ അനുസ്മരിച്ചു.  ഷിക്കാഗോയിൽ ജനിച്ചുവളർന്ന ഷാജൻ കുര്യാക്കോസ് രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനായിരുന്ന      പരേതനായ കുര്യാക്കോസ് മാത്യു തെങ്ങുംമൂട്ടിലിന്റേയും, ഇപ്പോൾ നേപ്പർവില്ലിൽ താമസിക്കുന്ന മേരിക്കുട്ടി കുര്യാക്കോസിന്റേയും പുത്രനാണ്.

ബിസിനസിൽ ബിരുദം നേടിയ ഷാജൻ സബ്‌വേ റെസ്റ്റോറന്റ്, കാംകാസ്റ്റ് സെയിൽസ് മാനേജർ, റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് തുടങ്ങിയ ബിസിനസ് രംഗങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. ജെ.പി മോർഗൻ ചെയ്‌സ്, ബീമോ ഹാരിസ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം അമ്പതാം വാർഡിനെ പുനരുജ്ജീവിപ്പിക്കാനും പൗരന്മാരുടെ ആശങ്കകൾ അകറ്റാനും തന്നെ സഹായിക്കുമെന്ന് ആത്മവിശ്വാസത്തോടെ ഷാജൻ പറഞ്ഞു. 2015 ഫെബ്രുവരി 24-നാണ് ഷിക്കാഗോ ആൾഡർമാന്മാരുടെ തെരഞ്ഞെടുപ്പ് അവരുടെ ഭരണകാലാവധി നാലുവർഷമാണ്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ രജിസ്‌ട്രേഷൻ നടത്തുവാൻ 475 പൗരന്മാരുടെ ഒപ്പുകൾ ആവശ്യമാണ്. ഇപ്പോൾ 65-നുമേലേ ശേഖരിച്ചുകഴിഞ്ഞുവെന്നും നവംബർ മാസം അവസാനിക്കുന്നതിനു മുമ്പായി 1000 ഒപ്പുകൾ നേടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാജൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.50thwardforshajan.com  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ടോമി വെള്ളുക്കുന്നേൽ അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP