Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോൺ എബ്രഹാമിന്റെ സംസ്‌ക്കാരം ഈമാസം 11ന് ശനിയാഴ്ച

ഷോൺ എബ്രഹാമിന്റെ സംസ്‌ക്കാരം ഈമാസം 11ന് ശനിയാഴ്ച

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: തിരുവല്ല വലിയപറമ്പിൽ തൈക്കടവിൽ സജി എബ്രഹാമിന്റെയും സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേൽ വടക്കേക്കര കുടുംബം) മകൻ, ഏപ്രിൽ 5-ന് നിര്യാതനായ ഷോൺ എബ്രഹാമിന്റെ (21) സംസ്‌ക്കാരം ഏപ്രിൽ 11 ശനിയാഴ്ച നടത്തപ്പെടും. ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്. സ്‌നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവർ സഹോദരിമാരാണ്.

ന്യൂയോർക്ക് എൽമോണ്ട് നിവാസിയായ ഷോൺ, മൻഹാട്ടൻ ബറൂച്ച് കോളേജിൽ അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് പഠനത്തിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു.

സെന്റ് ജോൺസ് ദേവാലയം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ ഇടവകയെ പ്രതിനിധീകരിക്കുകയും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്റർ, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ദേശീയ സെക്രട്ടറി, ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഇൻ അമേരിക്കാസ് (ഫോമ) സ്ഥാപക നേതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ് സജി എബ്രഹാം.

മാതാവ് സോളി എബ്രഹാം ന്യൂയോർക്ക് ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോർപ്പറേഷനിൽ നഴ്‌സ് ആണ്.

മാതാപിതാക്കളോടൊപ്പം സാമൂഹികവും സാമുദായികവുമായ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഷോൺ, നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപത സൺഡേ സ്‌കൂൾ അസോസിയേഷൻ, ഒ.വി.ബി.എസ് എന്നിവയിലും സജീവമായിരുന്നു.

മരണാനന്തര ശുശ്രുഷകൾ ഏപ്രിൽ 11 (04/11/2020) ശനിയാഴ്ച നടത്തപ്പെടും. പ്രാരംഭ പ്രാർത്ഥനകൾ രാവിലെ 9:00 മണിക്ക് Zoom- ലൂടെയും (Meeting ID 530856933, Password 096751), പ്രധാന ശുശ്രുഷകൾ 11:30 ന് Https://.ly/ShawnAbrahamFuneral എന്ന യൂട്യൂബ് ലിങ്കിലൂടെയും ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ തമ്പാൻ 646 750 6189, റോൺ ജേക്കബ് 347 297 7515.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP