Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മക്കൾ നോക്കിനിൽക്കെ ഭർത്താവിനെ ഭാര്യ വെടിവെച്ചു കൊലപ്പെടുത്തി

മക്കൾ നോക്കിനിൽക്കെ ഭർത്താവിനെ ഭാര്യ വെടിവെച്ചു കൊലപ്പെടുത്തി

പി.പി. ചെറിയാൻ

ലൂസിയാന: മൂന്ന് മക്കളുടെ മുമ്പിൽ വെച്ചു ഭർത്താവിന്റെ നെഞ്ചിനു നേരെ വെടിയുതിർത്തു കൊലപ്പെടുത്തിയ ഭാര്യ കെയ്ല കൗട്ടിയെ(31) അറസ്റ്റുചെയ്തു കേസ്സെടുത്തതായി പൊലീസ്.സെപ്റ്റംബർ 8 ശനിയാഴ്ച ലൂസിയാന വാൾമാർട്ടിന് മുമ്പിലായിരുന്നു സംഭവം.

കുടുംബവഴക്കിനെതുടർന്ന് കോടതി ഉത്തരവനുസരിച്ച് ശനിയാഴ്ച കുട്ടികളെ ഭർത്താവിനെ ഏൽപിക്കാൻ എത്തിയതായിരുന്നു കെയ്ല.വെടിയൊച്ച കേട്ടു ഓടിയെത്തിയ പൊലീസ് മാറിൽ വെടിയുണ്ടയേറ്റു വീണു കിടന്നിരുന്ന ഭർത്താവിന് സി.പി.ആർ നൽകിയെങ്കിലും, രക്ഷപ്പെടുത്താനായില്ലെന്ന് അലക്സാഡ്രിയ പൊലീസ് പറഞ്ഞു.

വെടിയേറ്റു മരിച്ചത് കെയ്ലയുടെ ഭർത്താവാണെന്നും, കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നു കുട്ടികളെ ഇവരുടെ ബന്ധുക്കളെ ഏൽപിച്ചതായും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP