Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലിനോയ്സിലെ അറോറയിൽ വെടിവെയ്പ്; 5 മരണം, 5 പൊലീസുകാർക്ക് പരിക്ക്

ഇല്ലിനോയ്സിലെ അറോറയിൽ വെടിവെയ്പ്; 5 മരണം, 5 പൊലീസുകാർക്ക് പരിക്ക്

പി.പി. ചെറിയാൻ

അറോറ(ഇല്ലിനോയ്സ്): ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ഇല്ലിനോയ്സ് അറോറയിലുണ്ടായ കൂട്ട വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും, അഞ്ചു പൊലീസുകാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെടിവെച്ചു എന്ന് പറയപ്പെടുന്ന ഗാരി മാർട്ടിൻ(45) പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അറോറ പൊലീസ് ചീഫ് ക്രിസ്റ്റീൻ സിമെൻ പറഞ്ഞു.

പ്രാദേശിക സമയം ഉച്ചക്ക് 1.24 നാണ് അറോറ ഇൻഡസ്ട്രിയിൽ വേയർ ഹൗസ് മുൻ ജീവനക്കാരനായ ഗാരി തോക്കുമായി പ്രത്യക്ഷപ്പെട്ടു തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു മരിച്ചവർ 5 പേരും പുരുഷന്മാരായിരുന്നു. മരിച്ചവരുടെ പേരു വിവരം വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.വെടിവെപ്പു നടക്കുന്ന സമയം പ്രാറ്റ് കമ്പനിയിൽ ഏകദേശം മുപ്പതോളം പേർ ഉണ്ടായിരുന്നു.

നിമിഷങ്ങൾക്കകം എത്തിച്ചേർന്ന സ്വാറ്റ് ടീമംഗങ്ങളാണ് സന്ദർഭോചിതമായ ഇടപെടൽ മൂലം കൂടുതൽ നിരപരാധികളുടെ ജീവൻ രക്ഷിച്ചത്.ലേസർ ഘടിപ്പിച്ച തോക്കാണ് പ്രതി വെടിവെക്കുവാൻ ഉപയോഗിച്ചതെന്ന് കമ്പനിയിലെ ജീവനക്കാർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP