Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോക്കു ചൂണ്ടി തട്ടിക്കൊണ്ടിട്ടുപോയ മലയാളി മാത്യു കൊരട്ടിയാലിന്റെ മൃതുദേഹം കണ്ടെത്തി

തോക്കു ചൂണ്ടി തട്ടിക്കൊണ്ടിട്ടുപോയ മലയാളി മാത്യു കൊരട്ടിയാലിന്റെ മൃതുദേഹം കണ്ടെത്തി

പി പി ചെറിയാൻ

താമ്പാ: ചൊവ്വാഴ്ച രാവിലെ 10 :30നു ഹൈവേ 60 നു സമീപമുള്ള 'സെന്റർ സ്റ്റേറ്റ് ബാങ്ക് 'കൊള്ളയടിച്ചശേഷം പുറത്തിറങ്ങിയ പ്രതി, ബാങ്കിന്റെ പാർട്ടിക്കിങ് ലോട്ടിൽ 2019 വൈറ്റ് ലക്‌സസിനകത്തു ഇരിക്കുകയായിരുന്ന മാത്യു കൊരട്ടിയാലിനെ തോക്കു ചൂണ്ടി പാസ്സെഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനവും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു .

തട്ടിക്കൊണ്ടുപോയ മാത്യുവിനു (67) വേണ്ടിയുള്ള തിരച്ചിൽ ഊര്ജിതപ്പെടുത്തുന്നതി നിടയിൽ വൈകിട്ട് നാല് മണിയോടെ വാഷിങ്ങ്ടൺ റോഡിലുള്ള കവർച്ച ചെയ്ത ബാങ്കിൽ നിന്നും അഞ്ചു മിനിറ്റു ദൂരെയുള്ള സേക്രട് ഹാർട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പുറകിൽ മാത്യുവിന്റെ മൃതുദേഹം കണ്ടെത്തി..വാഹനത്തിനകത്തു നിന്നല്ല മാത്യുവിന്റെ മൃതുദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.മരണം എപ്രകാരമായിരുന്നുവെന്നോ കമ്യൂണിറ്റി സെന്റററിനു പുറകിൽ എങ്ങനെ എത്തിയെന്നോ അറിയില്ലെന്നും പൊലീസ് പറഞ്ഞു.

ഉച്ചയോടെ ഹൈവയിൽ പൊലീസ് വാഹനം കണ്ടെത്തി പിന്തുടരുന്നതിനിടയിൽ. മറ്റൊരു വാഹനയുമായി കൂട്ടിയിടിച്ചു ഒരു വശത്തേക്കു മറിഞ്ഞു.പരിക്കേൽക്കാതെ വാഹനത്തിൽ നിന്നും ചാടി രക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് ഓടിച്ചിട്ടു പിടികൂടി ..ജൂലൈ മാസം ജയിലിൽ നിന്നും വിട്ടയക്കപെട്ട ജെയ്‌സൺ ഹന്‌സണ് ജൂനിയറാണ്(36) അറസ്റ്റിലായത്. ഇദ്ദേഹം പല കേസിലും പ്രതിയാനിന്നു പൊലീസ് പറഞ്ഞു .

സേക്രട് ഹാർട് ക്‌നാനായ കത്തോലിക്ക ചർച് അംഗമാണ് മരണമടഞ്ഞ മാത്യു. ഇവിടെ സ്വന്തമായി ഒരു കൺവീനിയന്റ് സ്റ്റോറും അദ്ദേഹ ത്തിനുണ്ടായിരുന്നു .ഭാര്യ ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ് , മക്കൾ മെൽബിൻ , മേൽസൺ , മഞ്ജു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP