Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടെക്സസിൽ വെടിവയ്പ്; മരണം ഏഴായി ; അക്രമി ഒഡീസയിൽ നിന്നുള്ള സേഥ് ആരോൺ അറ്റോർ

ടെക്സസിൽ വെടിവയ്പ്; മരണം ഏഴായി ; അക്രമി ഒഡീസയിൽ നിന്നുള്ള സേഥ് ആരോൺ അറ്റോർ

പി.പി. ചെറിയാൻ

ടെക്സസ്: ടെക്സസിലെ പടിഞ്ഞാറൻ സിറ്റികളായ മിഡ്ലാന്റ്, ഒഡിസ എന്നീ നഗരങ്ങളിൽ പത്തു മൈൽ ചുറ്റളവിൽ ഓഗസ്റ്റ് 31 നു നടന്ന മാസ് ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ടവരുടെ മരണ സംഖ്യ ഏഴായി.കൊല്ലപ്പെട്ടവരിൽ യുഎസ് പോസ്റ്റൽ സർവീസ് വനിതാ ജീവനക്കാരിയും , ഒരു ട്രക് ഡ്രൈവറും, ഹൈ സ്‌കൂൾ വിദ്യാർത്ഥിയും പരിക്കേറ്റ 20 പേരിൽ മൂന്ന് പൊലീസ് ഓഫീസർമാരും 17 മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി ഒഡീസയിൽ നിന്നുമുള്ള സേഥ് ആരോൺ അറ്റോർ (36 ).ആണെന്നു ഒഡീസ സിറ്റി പൊലീസ് ചീഫ് മൈക്കിൾ ജെർക്കി മാധ്യമങ്ങളെ അറിയിച്ചു.

സമീപവാസികൾക്കു ഇയാളെ കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും 2001 ൽ ഒരു കേസിലെ പ്രതിയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി അക്രമിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.വംശീയതയോ ,ഭീകര പ്രവർത്തനമോ സംശയിക്കുന്നുവോ എന്നചോദ്യത്തിനു അന്വേഷിക്കുകയാണെന്നായിരുന്ന പ്രതികരണം .

ശനിയാഴ്ച ഉച്ചക്കു മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമങ്ങൾ ലംഘിച്ചു അതിവേഗത്തിൽ മുന്നോട്ടു പോയ ടൊയോട്ട കാർ ട്രാഫിക് പൊലീസ് തടഞ്ഞു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന സേത് പൊലീസിനു നേരെ വെടിവച്ചു. തുടർന്നു അവിടെ നിന്നും ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ യുഎസ് പോസ്റ്റൽ സർവീസ് വനിതാ ഡ്രൈവരെ(മേരി ഗ്രനാഡോസ് 29) വെടിവെച്ചു കൊലപ്പെടുത്തി ആ വാഹനം തട്ടിയെടുത്താണ് വഴിയിലുടനീളം കണ്ട നിരപരാധിയായ ആളുകൾക്കു നേരെ അക്രമി നിറയൊഴിയിച്ചത്. പതിനഞ്ചിനും അന്പത്തിയഞ്ചു വയസ്സിനും ഇടയിലുള്ളവരാണ് കൊല്ലപ്പെട്ടത് .ഇന്റർ സ്റ്റേറ്റ് 20ൽ നിന്നും ആരംഭിച്ച വെടിവയ്പ് സമീപത്തുള്ള സിനർജി മൂവി തിയറ്ററിന്റെ പാർക്കിങ് ലോട്ടിൽ അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചതോടെയാണ് അവസാനിച്ചത്.

സിനർജി മൂവി തിയറ്ററി ലെ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടിരുന്നത്. ഓഗസ്റ്റ് മാസം മാത്രം യുഎസിൽ 51 പേരാണു വെടിവയ്പിൽ കൊല്ലപ്പെട്ടത്.സെപ്റ്റംബര് ഒന്ന്മുതൽ ടെക്‌സസിൽ കർശന തോക്കു നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിന് മുൻപ് ഉണ്ടായ മാസ്സ് ഷൂട്ടിങ് തന്നെ ഞെട്ടിപ്പിച്ചതായി ഗവർണ്ണർ എബോട് പറഞ്ഞു .മാരക പ്രഹര ശേഷിയുള്ള തോക്കുകൾ സാധാരണക്കാരുടെ കൈകളിൽ എത്താതിരിക്കുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP