Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർക്കൻസാസ് പൊലീസ് സ്റ്റേഷനു മുമ്പിൽ ഓഫിസർ വെടിയേറ്റു മരിച്ചു

അർക്കൻസാസ് പൊലീസ് സ്റ്റേഷനു മുമ്പിൽ ഓഫിസർ വെടിയേറ്റു മരിച്ചു

പി പി ചെറിയാൻ

ഫെയ്റ്റിവില്ല (അർക്കൻസാസ്): ഫെയ്റ്റിവില്ല പൊലീസ് സ്റ്റേഷൻ പാർക്കിങ്ങ് ലോട്ടിൽ രാത്രി ഇരുളിന്റെ മറവിൽ പതിയിരുന്ന പ്രതിയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പൊലീസ് സ്റ്റേഷന്റെ പുറകിൽ നിന്നും വെടിയൊച്ച കേട്ടാണ് രണ്ടു പൊലീസ് ഓഫിസർമാർ പുറത്തിറങ്ങിയത്. ഇതിനിടയിൽ പട്രോൾ വാഹനത്തിൽ ഇരുന്നിരുന്ന പൊലീസ്ഓഫീസർ സ്റ്റീഫന്റെ കാറിന് വെടിയേറ്റിരുന്നു. പൊലീസ്തിരിച്ചു വെടിവെച്ചതിനെ തുടർന്ന് ആയുധധാരിയായി ലണ്ടൻ ടി. ഫിലിപ്പ്സിനു (35) വെടിയേറ്റു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

രണ്ടുവർഷമായി ഫെയ്റ്റിവില്ല പൊലീസ്സ്റ്റേഷനിൽ ഓഫീസറായി ജോലി ചെയ്തുകൊണ്ടിരുന്ന സ്റ്റീഫൻ സമർപ്പണ മനോഭാവമുള്ള ധീരനായ ഓഫീസറായിരുന്നുവെന്ന് ഫെയ്റ്റിവില്ല പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

എന്താണ് പ്രതിയെ വെടിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പൊലീസ് ഓഫിസർമാരെ അഡ്‌മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP