Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജേഴ്‌സി സിറ്റിയെ പരിഭ്രാന്തിയിലാഴ്‌ത്തി വെടിവെപ്പ്; പൊലീസ് ഓഫീസർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു

ജേഴ്‌സി സിറ്റിയെ പരിഭ്രാന്തിയിലാഴ്‌ത്തി വെടിവെപ്പ്; പൊലീസ് ഓഫീസർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

ജേഴ്‌സി സിറ്റി ( ന്യു ജെഴ്സി) : ഡിസമ്പർ 10 ചൊവ്വാഴ്ച ഉച്ചക്ക് ജേഴ്‌സി സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ പൊലീസ് ഓഫീസർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു കരുതപ്പെടുന്ന രണ്ടു പ്രതികളും മറ്റു മൂന്നുപേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ന്യൂജേഴ്സി സിറ്റിയിൽ നിരവധി ഗൺ ബാറ്റിലുകൾക്കു നേത്ര്വത്വം വഹിച്ച പരിചയ സമ്പന്നനായ ഓഫീസറാണ് 2006 ൽ സെർവിസിൽ ചേർന്ന കൊല്ലപ്പെട്ട ഡിറ്റക്റ്റീവ് ജോസഫ് സീൽ (40 ). ഭാര്യയും അഞ്ചു കുട്ടികളും ഉൾ പെടുന്നതാണ് ജോസഫിന്റെ കുടുംബം

ഇന്ത്യാക്കാർ ഉൾപ്പെടെ ഏഷ്യൻ വംശജർ ധാരാളമായി താമസിക്കുന്ന നഗരമാണ് ജെഴ്സി സിറ്റി. ഉച്ചക്ക് 12.45 നു ആയിരുന്നു സംഭവത്തിന്റെ തുടക്കം. മുൻപ് നടന്ന ഒരുകൊലക്കേസിൽ പിടികിട്ടേണ്ട പ്രതികളെ പൊലീസ് ബേ വ്യു സെമിത്തേരിയിൽ വാടകക്കെടുത്ത വാനിൽ വച്ച് തിരിച്ചറിഞ്ഞതിനുശേഷം ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്നു പ്രതികൾ ഒരു വാനിൽ കയറി ഒരു മൈൽ അകലെ മാർട്ടിൻ ലൂഥർ കിങ് ഡ്രൈവിലുള്ള ജെ.സി. കോഷർ (യഹൂദ)സൂപ്പർ മാർക്കറ്റിലെത്തി മാരകശേഷിയുള്ള തോക്കുപയോഗിച്ചു തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു .പൊലീസും പ്രതികളും തമ്മിൽ മിനുറ്റുകളോണമാണ് വെടിവെപ്പ് നീണ്ടുനിന്നത്.വെടിവെപ്പിന്റെ ദ്രശ്യങ്ങൾ നിരവധി പേരാണു ക്യാമറയില് പകര്ത്തിയത്
.
ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫലോപ് നടത്തിയ പത്രസമ്മേളനത്തിൽ ആറുപേരുടേയും മരണം സ്ഥിരീകരിച്ചു. പൊലീസ് ഈ ഭാഗത്തേക്കുള്ള റോഡുകളെല്ലാം അടച്ചു. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു അവിടെ. പന്ത്രണ്ടോളം സ്‌കൂളുകൾ അടച്ച് പൂട്ടി വിദ്യാർത്ഥികളെ സുരക്ഷിതരാക്കി.ബസ്-ട്രൈയിൻ സർവീസ് കുറെ നേരം നിർത്തി വച്ചു.ഇതൊരു ഭീരകരാക്രമണത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് മേയർ പറഞ്ഞു . അന്വേഷണം തുടരുമെന്നും മേയർ അറിയിച്ചു .ഈ സംഭവത്തിൽ പ്രസിഡന്റ് ട്രമ്പ് നടുക്കം പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കിയാണെന്നു പ്രസിണ്ടന്റ് പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP