Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തുപോയി സ്വയം വെടിവെച്ച് മരിച്ചു; ഹൂസ്റ്റണിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ

ഭർത്താവ് ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തുപോയി സ്വയം വെടിവെച്ച് മരിച്ചു; ഹൂസ്റ്റണിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ

പി പി ചെറിയാൻ

ഷുഗർലാന്റ്: 'അറ്റാക്ക് പോവർട്ടി' നോൺ പ്രൊഫിറ്റ് ഓർനൈസേഷൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിച്ചാർഡ് ലോഗൻ (53), ഭാര്യ ഡയാനാ ലോഗൻ (48), മകൻ ഏരൺ ലോഗൻ (11) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷുഗർലാന്റ് പൊലീസ് അറിയിച്ചു. റിച്ചാർഡ് ലോഗൻ കിച്ച്മോണ്ട് റിവർ പോയ്ന്റ് ചർച്ച് മുൻ യൂത്ത് ആൻഡ് മിഷൻ പാസ്റ്ററായിരുന്നു.

ഗ്വാഡലൂപ് കൗണ്ടിയിലാണ് റിച്ചാർഡ് ലോഗനെ വെടിയേറ്റ് മരിച്ച നിലയിൽ ഫെബ്രുവരി 11 ചൊവ്വാഴ്ച കണ്ടെത്തിയത്. ഡേവിഡ് മരിച്ച വിവരം ഷുഗർലാന്റിലെ അവർ താമസിച്ചിരു്ന വീട്ടിൽ അറിയിക്കാൻ എത്തിയതായിരുന്നു പൊലീസ്. വാതിലിൽ മുട്ടിവിളിച്ചിട്ടും ആരും തുറക്കാതിരുന്നതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഭാര്യയും മകനും വീട്ടിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡേവിഡ് ലോഗൻ ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തുപോയി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രഥാമിക അന്വേഷണത്തിൽ നിന്നും മനസ്സിലായതെന്ന് ഷുഗർലാന്റ് പൊലീസ് വക്താവ് ഡഗ് അഡോൾഫ് പറഞ്ഞു. ആരാൺ ലോഗൻ ലാമാർ ഐ എസ് ഡി കാംപൽ എലിമെന്ററി സ്‌ക്കൂൾ വിദ്യാർത്ഥിയാണ് ഡേവിഡ് ലോഗന്റ് മരണം പോവർട്ടി ടീമംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP