Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സോഷ്യൽ സെക്യൂരിറ്റി 2.8 ശതമാനം വർധിപ്പിച്ച് ഉത്തരവിറക്കി

സോഷ്യൽ സെക്യൂരിറ്റി 2.8 ശതമാനം വർധിപ്പിച്ച് ഉത്തരവിറക്കി

പി.പി ചെറിയാൻ

വാഷിങ്ടൻ: സോഷ്യൽ സെക്യൂരിറ്റിയിൽ 2.8 ശതമാനത്തിന്റെ വർധനവ് പ്രഖ്യാപിച്ചു സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷന്റെ ഉത്തരവ് പുറത്തിറക്കി. ഇതിന്റെ ആനുകൂല്യം 67 മില്യൻ അമേരിക്കക്കാർക്ക് ലഭിക്കും. 2012 നുശേഷം ഒറ്റയടിക്ക് 2.8 ശതമാനം വർധിപ്പിക്കുന്നത് ആദ്യമായാണ്.

2019 ജനുവരി മുതലാണ് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.പുതിയ ഉത്തരവനുസരിച്ചു പ്രതിമാസം 1461 ഡോളർ ലഭിക്കുന്നവർക്ക് 39 ഡോളറും, 2861 ഡോളർ ലഭിക്കുന്നവർക്ക് 73 ഡോളറിന്റേയും വർദ്ധനവ് ലഭിക്കും. വാർഷീക കോസ്റ്റ് ഓഫ് ലിവിങ്ങ് അടിസ്ഥാനമാക്കിയാണ് വർധന. 2018 ൽ 2 ശതമാനവും 2017 ൽ 0.3 ശതമാനവും 2016 ൽ 0 ശതമാനവുമാണ് വർധിപ്പിച്ചിരുന്നത്.

കൂടുതൽ വിവരങ്ങൾ my Social Securtiy വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.അമേരിക്കയിൽ 175 മില്യൺ ജീവനക്കാരാണ് സോഷ്യൽ സെക്യൂരിറ്റി പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ പ്രഖ്യാപിച്ച വർദ്ധനവ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP