Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ ഗിനിയൻ പ്രസിഡന്റിന്റെ മകനും ഭാര്യക്കും 7 വർഷം തടവ്

മുൻ ഗിനിയൻ പ്രസിഡന്റിന്റെ മകനും ഭാര്യക്കും 7 വർഷം തടവ്

പി.പി. ചെറിയാൻ

സൗത്ത് ലേക്ക്സിറ്റി (ടെക്സസ്): ഗിനിയായിൽ നിന്നുള്ള പെൺകുട്ടിയെ 15 വർഷം വീട്ടിൽ അടിമ വേലക്ക് നിയോഗിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്ന് മുൻ ഗിനിയൻ പ്രസിഡന്റിന്റെ മകനേയും ഭാര്യയേയും ഏഴു വർഷം ഫെഡറൽ ജയിലിലടക്കുന്നതിനും 2,88,000 ഡോളർ നഷ്ടപരിഹാരം നൽകുന്നതിനും ഏപ്രിൽ 22 ന് ഫോർട്ട്വർത്ത് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. 2016 ലാണ് പെൺകുട്ടി ഇവർക്കെതിരെ പരാതി നൽകിയത്.

പതിനെട്ടു വർഷം മുമ്പ് ഗിനിയായിൽ നിന്നും 13 വയസ്സിലാണെന്ന് പറയപ്പെടുന്നു ദമ്പതികളായ മൊഹമ്മദ് ടൂർ, ഡെനിസ് ക്രോസ് ടൂർ (58) എന്നിവരുടെ വീട്ടിൽ എത്തിയതാണ് പെൺകുട്ടി. പതിനഞ്ചു വർഷം വീട്ടിൽ അടിമ പണിയായിരുന്നുവെന്നും ഒരു പെനി പോലും പ്രതിഫലം നൽകിയിരുന്നില്ലെന്നും പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും രാത്രിയിൽ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ടെന്നും പെൺകുട്ടിക്കു വേണ്ടി വാദിച്ച പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ഈ കേസ്സിൽ 2018 ലാണ് ദമ്പതികൾ അറസ്റ്റിലായത്.

അമേരിക്കയിൽ എത്തിയ പെൺകുട്ടിക്ക് ആവശ്യമായ രേഖകൾ ലഭിക്കാത്തതാണ് സ്‌കൂളിൽ കുട്ടിയെ അയയ്ക്കാതിരുന്നതെന്നും, ഒരു വിധത്തിലും കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു.

പ്രോസിക്യൂഷൻ 20 വർഷത്തെ തടവാണ് ആവശ്യപ്പെട്ടതെങ്കിലും പ്രായവും ആരോഗ്യവും പരിഗണിച്ച് ശിക്ഷ 7 വർഷമായി കുറയ്ക്കുകയായിരുന്നു.ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും 1958 ൽ ഗിനിക്ക് സ്വാതന്ത്ര്യം നേടികൊടുത്ത് 1984 മരണം വരെ ഗിനിയൻ പ്രസിഡന്റായിരുന്ന സെക്കാ ടൂറിന്റെ മകനാണ് മൊഹമ്മദ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP