Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്ത് വെസ്റ്റ് എയർലൈൻസ് ഡാലസിൽ നിന്നും കോർപസ് ക്രിസ്റ്റിയിലേക്ക് സർവീസ് ആരംഭിക്കും

സൗത്ത് വെസ്റ്റ് എയർലൈൻസ് ഡാലസിൽ നിന്നും കോർപസ് ക്രിസ്റ്റിയിലേക്ക് സർവീസ് ആരംഭിക്കും

പി.പി. ചെറിയാൻ

ഡാലസ്: മുപ്പതുവർഷത്തെ ഇടവേളയ്ക്കു ശേഷം സൗത്ത് വെസ്റ്റ് എയർലൈൻസ് ഡാലസ് ലൗ ഫീൽഡ് എയർപോർട്ടിൽ നിന്നും കോർപസ് ക്രിസ്റ്റി രാജ്യാന്തര എയർപോർട്ടിലേക്ക് സർവ്വീസ് ആരംഭിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗൾഫ് കോസ്റ്റ്, മസ്റ്റാങ് ഐലൻഡ്, നോർത്ത് പഡ്രെ ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോർപസ് ക്രിസ്റ്റി എയർപോർട്ടിൽ നിന്നാണ് കൂടുതൽ വിമാനം പറന്നുയരുന്നത്.

ഡാലസിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾക്കു പുറമെ ഒർലാന്റോ, മിൽവാക്കി തുടങ്ങിയ ഇടങ്ങളിലേക്ക് പുതിയ സർവീസുകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയിലെ പ്രധാനവിമാനത്താവളമായ ഡാലസിലെ ലൗ ഫീൽഡ് നിന്നു കോർപസ് ക്രിസ്റ്റി വിമാനത്താവളത്തിലേക്ക് സർവീസ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് സൗന്ത് വെസ്റ്റ് എയർലൈൻസ് തീരുമാനം പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP