Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെല്ലൂർ മെഡിക്കൽ കോളജ് മാർത്തോമാ സഭാ സ്പോൺസർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31

വെല്ലൂർ മെഡിക്കൽ കോളജ് മാർത്തോമാ സഭാ സ്പോൺസർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31

പി. പി. ചെറിയാൻ

ന്യൂയോർക്ക്: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രവേശനത്തിന് മാർത്തോമാ സഭയുടെ സ്‌പോൺസർഷിപ്പ് ആവശ്യമുള്ളവരുടെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ ഇടവക വികാരിയുടെ സർട്ടിഫിക്കറ്റ് സഹിതം 2017 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്പ് അറിയിച്ചു.

എം ബി ബി എസ്, ബി പി റ്റി, ഭി എസ് സി ഡയാലിസ് ടെക്‌നോളജി തുടങ്ങിയ
കോഴ്‌സുകൾക്കുള്ള പ്രവേശനത്തിനാണ് മാർത്തോമാ സഭാ സ്‌പോൺസർഷിപ്പ്
നൽകുന്നത്. മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന പരിധിയിൽ കേരളത്തിൽ നിന്നും കുടിയേറി പാർക്കുന്ന മാർത്തോമാ സഭാംഗങ്ങൾക്ക് വെല്ലൂർ സി എം എസിൽ പ്രവേശനം ലഭിക്കണമെങ്കിൽ എത്രയും വേഗം അപേക്ഷാഫോറം പൂരിപ്പിച്ച് തിരുവല്ലാ സഭാ ആഫീസിൽ എത്തിക്കേണ്ടതാണ്.

മെയ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്നും സെക്രട്ടറിയുടെ അറിയിപ്പിൽ സൂചിപ്പിക്കുന്ന 500 രൂപയാണ് അപേക്ഷാഫോറത്തിന് വിലയായി നൽകേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്: റവ. ഉമ്മൻ ഫിലിപ്പ് (സഭാ സെക്രട്ടറി).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP