Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനൊന്നു വയസ്സുള്ള കുട്ടിയെ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ

പതിനൊന്നു വയസ്സുള്ള കുട്ടിയെ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ

പി.പി. ചെറിയാൻ

സ്പ്രിങ് (ടെക്സസ്): പതിനൊന്ന് വയസ്സുള്ള മകളെ വീട്ടിൽ തനിച്ചാക്കി കൺസർട്ടിന് പോയ മാതാപിതാക്കളെ പൊലീസ് അറസ്റ്റ ചെയ്തത് ജാമ്യമില്ലാതെ ജയിലിലടച്ചു. വെർജിനിയ, ജോൺ എന്നിവരാണ് അറസ്റ്റിലായത്.ടെക്സസ്സിലെ സ്വിറിംഗിലായിരുന്നു സംഭവം. അറസ്റ്റ് 23 വ്യാഴാഴ്ച ഈ കുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസിൽ വിളിച്ചു വിവരം അറിയിച്ചത്.പൊലീസ് വീട്ടിലെത്തിയപ്പോൾ പതിനൊന്ന് വയസ്സുള്ള പെൺകുട്ടി എന്തോ ഭക്ഷണ സാധനങ്ങൾ കുക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു.

കുട്ടിയെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ തന്നെ വീട്ടിൽ തനിച്ചാക്കി പിതാവും മാതാവും കൂടെ ഡിട്രോയ്റ്റിൽ നടക്കുന്ന കൺസർട്ടിൽ പങ്കെടുക്കുവാൻ പോയിരിക്കുകയാണെന്നും, വീട്ടിൽ ഫോൺ ഒന്നും വെച്ചിരുന്നില്ലെന്നും പൊലീസിനെ അറിയിച്ചു.മാതാപിതാക്കളുടെ ഫോണിൽ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം മാതാപിതാക്കൾ പൊലീസിനെ തിരിച്ചു വിളിച്ചു. മകൾ വീട്ടിൽ ഒറ്റയ്ക്കാണെന്നും, സഹോദരിയോട് കുട്ടിയെ ചെക്ക് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് അറിയിച്ചു.

കുട്ടിയെ തനിച്ചാക്കി വീട് വിട്ട് പോയ കുറ്റത്തിന് മാതാപിതാക്കൾക്കെതിരെ കേസ്സെടുക്കുകയും. തിരികെ എത്തിയപ്പോൾ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ജാമ്യം അനുവദിച്ചിട്ടില്ല. ചൈൽഡ് പ്രൊട്ടക്റ്റീവ് സർവ്വീസസും സംഭവത്തിൽ അന്വേഷണമാരംഭിച്ചു. കുട്ടികളെ തനിച്ചാക്കി വീട്ടിൽ നിന്നും പോകുന്നത് ഗുരുതരമായ കുറ്റമാണെന്ന് കോൺസ്റ്റബൾ മാർക്ക് ഹെർമൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP