Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിക്കാഗൊ അദ്ധ്യാപക സമരം നാലാം ദിവസത്തിലേക്ക്; തിങ്കളാഴ്ചയും സ്‌കൂളുകൾക്ക് അടഞ്ഞ് തന്നെ

ഷിക്കാഗൊ അദ്ധ്യാപക സമരം നാലാം ദിവസത്തിലേക്ക്; തിങ്കളാഴ്ചയും സ്‌കൂളുകൾക്ക് അടഞ്ഞ് തന്നെ

പി പി ചെറിയാൻ

ഷിക്കാഗൊ: ഷിക്കാഗൊ പബ്ലിക്ക് സ്‌കൂൾ അദ്ധ്യാപകരും, അനദ്ധ്യാപകരും നടത്തുന്ന സമരം നാലാം ദിലസത്തേക്ക് പ്രവേശിക്കുന്ന തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതായി വിദ്യാഭ്യാസ ജില്ലാ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.

ശനിയാഴ്ച രാത്രി വളരെ വൈകി അവസാനിച്ച ചർച്ചകളിൽ പല വിഷയങ്ങളിലും തീരുമാനം ഉണ്ടായെങ്കിലും, സമരം പിൻവലിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടില്ലെന്ന് ചിക്കാഗൊ ടീച്ചേഴ്സ്യൂണിയൻ വക്താവ് സ്റ്റേയ്ഡി ഡേവിഡ് ഗേയ്റ്റ്സ് പറഞ്ഞു. 2600 അദ്ധ്യാപകരും, 8000 സപ്പോർട്ട് സ്റ്റാഫുമാണ് സമര രംഗത്തുള്ളത്.

ക്ലാസിലെ വിദ്യാർത്ഥി അനുപാതം കുറക്കുക, ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുക, ജോലി സ്ഥിരത് ഉറപ്പാക്കുക, ശമ്പള വർദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ധ്യാപകർ സമരം തുടങ്ങിയത്. 2012 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ അദ്ധ്യാപക സമരമാണിതി.

തിങ്കളാഴ്ചയോടെ സമരം അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ചിക്കാഗൊ മേയർ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞു.അതിനിടെ ഞായറാഴ്ച ഒക്ടോബർ 20 ന് ഹൈസ്‌ക്കൂൾ അത്ലറ്റുകൾ വിറ്റ്നി യങ്ങ് ഹൈസ്‌ക്കൂൾ സ്പോർട്ട് കോംപ്ലെക്സിൽ യോഗം ചേർന്ന് തങ്ങളുടെ ഉൽകണ്ഠ അറിയിച്ചു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP