Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീണ്ട ചർച്ചകൾക്കൊടുവിൽ ഷിക്കാഗോ അദ്ധ്യാപക സമരം ഒത്തുതീർപ്പായി; സ്‌കൂളുകൾ തുറന്നു

നീണ്ട ചർച്ചകൾക്കൊടുവിൽ ഷിക്കാഗോ അദ്ധ്യാപക സമരം ഒത്തുതീർപ്പായി; സ്‌കൂളുകൾ തുറന്നു

പി പി ചെറിയാൻ

ഷിക്കാഗോ: ഷിക്കാഗോ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 17 മുതൽ നടത്തിവന്നിരുന്ന അദ്ധ്യാപക സമരം ടീച്ചേഴ്സ് യൂണിയനും, സിറ്റി അധികൃതരും ചർച്ച നടത്തിയതിനെ തുടർന്ന് ഒത്തുതീർപ്പായി.

ഷിക്കാഗോ പബ്ലിക്ക് സ്‌ക്കൂളിലെ 25000 അദ്ധ്യാപകരും അനദ്ധ്യാപകരും നടത്തിവന്നിരുന്ന സമരം 300000 വിദ്യാർത്ഥികളുടെ പഠനത്തെയാണ് സാരമായി ബാധിച്ചത്. 11 ദിവസം അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങൾ നവംബർ 1 വെള്ളി മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് സിറ്റി മേയർ ലോറി ലൈറ്റ് പുട്ട് ഇന്ന് നടത്തി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അദ്ധ്യാപകരുടെ ശമ്പള വർദ്ധന, വിദ്യാർത്ഥികളുടെ അനുപാതം കുറക്കൽ, തൊഴിൽ സുരക്ഷിതത്വം, കൂടുതൽ അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ധ്യാപകർ സമര രംഗത്തെത്തിയത്.

ഈ സമരത്തിൽ സമരം ചെയ്യുന്നവരോ, സിറ്റി അധികൃതരോ ജയിച്ചു എന്ന് അവകാശപ്പെടുന്നില്ലെങ്കിലും, രമ്യമായ ഒത്തുതീർപ്പിന് ഇരുവിഭാഗവും തയ്യാറായതാണ് സമരം അവസാനിപ്പിക്കാൻ സാഹചര്യം ഒരുക്കിയതെന്ന് മേയർ പറഞ്ഞു. നഷ്ടപ്പെട്ട അദ്ധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിനങ്ങൽ കണ്ടെത്തുമെന്നും .യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 2012 ന് ശേഷം ഇത്രയും ശക്തമായ അദ്ധ്യാപക സമരം ചിക്കാഗൊയിൽ നടന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP