Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎസ്സിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഖ്യ 20,0000 കവിഞ്ഞു; കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ്; ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും; ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

യുഎസ്സിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഖ്യ 20,0000 കവിഞ്ഞു; കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ്; ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും; ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: അമേരിക്കയിൽ ഉന്നത പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,2014 ആയി വർദ്ധിച്ചെന്ന് നവംബർ 18ന് ഇന്റർനാഷണൽ എഡുക്കേഷണൽ എക്സ്ചേയ്ഞ്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറ് വർഷം തുടർച്ചയായി വിദ്യാർത്ഥികളുടെ ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം കഴിഞ്ഞവർഷത്തേക്കാൾ 18 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.

അമേരിക്കയിൽ ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനക്കാണ് ഒന്നാം സ്ഥാനം ഈ പട്ടികയിൽ ഇതുവരെ പുറകിലായിരുന്ന ഇന്ത്യ ഈ വർഷത്തോടെ രണ്ടാം സ്ഥാനത്തെത്തി. സൗത്തുകൊറിയ, സൗദി അറേബ്യ, കാനഡ, വിയറ്റ്നാം, തായ്വാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറകിലുള്ളത്.

യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് എഡുക്കേഷണൽ സ്റ്റുഡന്റ് അഫയേഴ്സുമായി സഹകരിച്ച് 1919 സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡുക്കേഷൻ നടത്തിയ അധികാര പഠന റിപ്പോർട്ടാണ് പ്രസിദ്ദീകരിച്ചിരുന്നത്. അമേരിക്കയിലെ കാലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്സ്, മാസ്സച്യുസെറ്റ്സ് ഇല്ലിനോയ്, പെൻസിൽ വാനിയ ഫ്ളോറിഡാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി എത്തിചേർന്നിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP