Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുടർച്ചയായി രണ്ടാം തവണയും സണ്ണിവെയ്ൽ സിറ്റി മേയറായി മലയാളി; സജി ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു

തുടർച്ചയായി രണ്ടാം തവണയും സണ്ണിവെയ്ൽ സിറ്റി മേയറായി മലയാളി;  സജി ജോർജ്ജ്  സത്യപ്രതിജ്ഞ ചെയ്തു

പി.പി. ചെറിയാൻ

സണ്ണിവെയ്ൽ(ഡാളസ്): ടെക്സസ് സ്റ്റേറ്റ് സണ്ണിവെയ്ൽ സിറ്റി മേയറായി ഇന്ത്യൻ അമേരിക്കൻ വംശജനും മലയാളിയുമായ സജി ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

മെയ് 13 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് സണ്ണിവെയ്ൽ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ടെക്സസ് സംസ്ഥാന പ്രതിനിധി റഹിറ്റ ബോവേഴ്സാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്.തുടർച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോർജ്.

2013 മുതൽ സിറ്റി കൗൺസിൽ അംഗം, പ്രോടേം മേയർ, മേയർ എന്നീ നിലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ച സജി ജോർജ് പൊതു തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് മേയർ പദവി നിലനിർത്തിയത്.

ടെക്സസ്സിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ൽ. ടെക്സസിൽ ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്‌ക്കൂളുകളിൽ ഒന്നാണ് സണ്ണിവെയ്ൽ ഐ.എസ്.ഡി. അപ്പാർട്ടുമെന്റും, ബസ്സ് സർവ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ൽ സിറ്റി ഇതുവരെ നിലനിർ്ത്തിയിട്ടുണ്ട്.

ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയിൽ 68.4 ശതമാനത്തിലധികം വൈറ്റ്സും, 20.6% ഏഷ്യൻ വംശജരുമാണ്. 2012 ൽ ഡി.മേഗസിൽ നോർത്ത് ടെക്സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കൻ അമേരിക്കൻ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ൽ സിറ്റിയിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP