Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്റ്റേഷനുമുമ്പിൽ ഓഫീസർ വെടിയേറ്റു മരിച്ചു 19കാരൻ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനുമുമ്പിൽ ഓഫീസർ വെടിയേറ്റു മരിച്ചു 19കാരൻ അറസ്റ്റിൽ

പി. പി. ചെറിയാൻ

ബിലോക്സി (മിസ്സിസ്സിപ്പി): മിസ്സിസ്സിപ്പി ബിലോക്സി പൊലീസ് സ്റ്റേഷനുമുമ്പിൽ യൂണിഫോമിൽ നില്കുകയായിരുന്ന പൊലീ ഓഫീസർ റോബർട്ട് മെകിത്തനെ പത്തൊമ്പത് വയസ്സുള്ള ഡാനിയൽ ടവാൻ വെടിവെച്ചുകൊലപ്പെടുത്തി. ഞായറാഴ്ച (മെയ് 5) രാത്രിയിലായിരുന്നു സംഭവമെന്ന് മെയ് 6ന് തിങ്കളാഴ്ച ബിലോക്സി പൊലീസ് ചീഫ് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

വെടിവച്ചതിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കാപ്പിറ്റൾ മർഡറിന് കേസ്സെടുത്തിട്ടുണ്ടി.

24 വർഷം സർവീസുള്ള പൊലീസ് ഓഫീസർ ഏതാനും മാസങ്ങൾക്കുള്ളിൽ റിട്ടയർ ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വെടിവെച്ചതിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയായിരുന്നുവെന്നും ചീഫ് അറിയിച്ചു. ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ കൊല്ലപ്പെടുന്ന അ!ഞ്ചാമത്തെ പൊലീസ് ഓഫീസറാണ് റോബർട്ട്. ബിലോക്സി പൊലീസ് ചീഫ് പറഞ്ഞു. മിസ്സിസ്സിപ്പി ഗവർണർ ഫിൽ ബ്രിയാൻ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് കുടുംബാംഗങ്ങളേയും, സഹപ്രവർത്തകരേയും അനുശോചനം അറിയിച്ചു. കൊല്ലപ്പെട്ട ഓഫീസർക്ക് ഭാര്യയും ഒരു മകളും രണ്ടു വളർത്ത് പുത്രന്മാരും ഒരു വളർത്ത് പുത്രിയും ഉണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP