Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിറ്റ്സ്ബർഗ് ക്രിസ്ത്യൻ ചർച്ചിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ

പിറ്റ്സ്ബർഗ് ക്രിസ്ത്യൻ ചർച്ചിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ

പി പി ചെറിയാൻ

പിറ്റ്സ്ബർഗ്: 2019 ജൂലായ് മാസം പിറ്റ്സ്ബർഗിലുള്ള ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതികൾ തയ്യാറാക്കിയ മുസ്തഫ മൗസാബ് (21) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതാി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അധികൃതർ ജൂൺ 19 ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ അറിയിച്ചി.പിറ്റ്സ്ബർഗ് നോർത്ത് സൈഡിലുള്ള ക്രിസ്ത്യൻ ദേവാലയമാണ് ഈ യുവാവ് തിരഞ്ഞെടുത്തിരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് പ്രചോദിതമായ ഭീകരാക്രമണം നടത്തുന്നതിന് അണ്ടർകവർ ഓഫീസറുമായി ചർച്ചകൾ നടത്തിയത്, 2016 ആഗസ്റ്റിൽ സിറിയായിൽ നിന്നും അഭയാർത്ഥിയായി എത്തി ചേർന്ന് ഈ യുവാവായിരുന്നു. ജിഹാദിന് പിന്തുണ ലഭിക്കുന്നതിന് സോഷ്യൽ മീഡിയായെ പ്രയോജനപ്പെടുത്തുന്നതിനും, ഐ എസ് ഐ എസ് ലീഡർ അബൂബക്കർ അൽ ഭഗ്ദാതിയുമായി ഒത്ത് ചേർന്ന് ഭീകരാക്രമണം നടത്തുന്നതിന് പ്രതിജ്ഞയെടുത്ത വീഡിയോകൾ പ്രദർശിപ്പിക്കുന്നതിന്. ഈ യുവാവ് തീരുമാനിച്ചിരുന്നതായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

പള്ളി എങ്ങനെ ബോംബ് വെച്ച് തകർക്കാം എന്ന് വിശദീകരിക്കുന്ന പത്ത് പേജുള്ള കൈ കൊണ്ട് എഴുതിയ രേഖകളും ഈ യുവാവിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അണ്ടർ കവർ ഓഫീസർ യുവാവിനെ കുരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP