Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവൺമെന്റ് ഷട്ട് ഡൗൺ; ടാക്സ് റി ഫണ്ട് ചെക്കുകൾ വൈകും

ഗവൺമെന്റ് ഷട്ട് ഡൗൺ; ടാക്സ് റി ഫണ്ട് ചെക്കുകൾ വൈകും

പി.പി. ചെറിയാൻ

വാഷിങ്ടൻ ഡിസി: രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുന്ന ഗവൺമെന്റ് ഷട്ട് ഡൗൺ ആയിരക്കണക്കിന് ടാക്സ് റി ഫണ്ട് ചെക്കുകളുടെ വിതരണത്തെ സാരമായി ബാധിക്കും. നിരവധി ഇന്റേണൽ റവന്യു സർവീസ് ജീവനക്കാരെ ട്രംപ് ഭരണകൂടം തിരികെ വിളിച്ചുവെങ്കിലും പേ ചെക്ക് ലഭിക്കാത്തിനെ തുടർന്ന് പലരും ജോലിയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

ഷട്ട് ഡൗൺ നീണ്ടു പോകുന്നതിൽ നാഷണൽ ട്രഷറി എംപ്ലോയ്സ് യൂണിയൻ പ്രസിഡന്റ് ടോണി റിയൻഡൺ പ്രതിഷേധിക്കുകയും ഷട്ട് ഡൗൺ ഉടനടി അവസാനിപ്പിച്ചു ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഡമോക്രാറ്റിക് പാർട്ടിയും, റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ നടക്കുന്ന ശീത സമരത്തിൽ തൊഴിലാളികളെ ബലിയാടാക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷട്ട് ഡൗൺ നീണ്ടു പോകുകയാണെങ്കിൽ ഇന്റേണൽ റവന്യു സർവ്വീസ് പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്നും ടാക്സ് റി ഫണ്ട് ചെക്കുകൾ പ്രതീഷിച്ചു കഴിയുന്ന അമേരിക്കൻ പൗരന്മാരെ കൂടുതൽ ദുരിതത്തിലേക്കു നയിക്കുമെന്നും ടോണി പറഞ്ഞു.

ഇതിനിടയിൽ ഷട്ട് ഡൗൺ അവസാനിപ്പിക്കുന്നതിനെ കുറിച്ചു ജനുവരി 25 വ്യാഴാഴ്ച സെനറ്റിൽ വോട്ടെടുപ്പു ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് ആവശ്യപ്പെട്ട 5.7 ബില്യൻ ഡോളർ അതിർത്തി സുരക്ഷയ്ക്കുവേണ്ടി അനുവദിക്കാൻ ഡമോക്രാറ്റുകൾ സന്നദ്ധമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP