Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതാവിനെ 60 തവണ കുത്തി കൊലപ്പെടുത്തിയ മകൾക്ക് 45 വർഷം തടവ്

മാതാവിനെ 60 തവണ കുത്തി കൊലപ്പെടുത്തിയ മകൾക്ക് 45 വർഷം തടവ്

പി പി ചെറിയാൻ

ചിക്കാഗൊ: ഇന്ത്യാന ഗാരിയിൽ നിന്നുള്ള ചെസ്റ്റീനിയ റീവിസ് എന്ന 17 കാരിയെ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സിൽ 45 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു. ജൂൺ 12 ബുധനാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 13- 2017 ൽ സ്വന്തം വീട്ടിൽവച്ചായിരുന്നു മാതാവ് ജെയ്മി ഗാർനെറ്റിനെ (34) 60 ൽ അധികം തവണ കുത്തിക്കൊലപ്പെടുത്തിയത്. അന്ന് ചെസ്റ്റിനിയക്ക് 15 വയസ്സായിരുന്നു പ്രായം. കൗമാരക്കാരിയാണെങ്കിലും മുതിർന്നവർക്കെതിരെ ചുമത്തുന്ന കൊലക്കുറ്റമാണ് ഇവർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്.

കേസ്സ് കോടതിയിൽ വിചാരണക്ക് വരുന്നതിന് മുമ്പ് അറ്റോർണിമാർ തമ്മിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് ഇവർ കുറ്റം സമ്മതിക്കുകയും, ഈ കേസ്സിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ (45 വർഷം) വിധിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് അമ്മയെ ഇപ്രകാരം വധിച്ചതെന്ന ചോദ്യത്തിന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇവർ മറുപടി നൽകിയത്. ഇന്നായിരുന്നുവെങ്കിൽ ഞാൻ അത് ചെയ്യുമീയിരുന്നില്ല എന്നും അവർ പറഞ്ഞു.

ഈ കുട്ടിക്കെതിരെ മുമ്പ് ക്രിമിനൽ ഹിസ്റ്ററി ഒന്നും ഇല്ലാതിരുന്നതിനാലാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയത്. ഇവരുടെ മാനസിക നില പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ ചെസ്റ്റിനയുടെ മൂന്ന് വയസ്സുള്ള സഹോദരി ഇതിന് ദൃക്സാക്ഷിയായിരുന്നു. വിദ്യാഭ്യാസത്തിലും, ഡാൻസിലും മിടുക്കിയായിരുന്നു ഇവരെന്ന് അമ്മൂമ്മ സാക്ഷ്യപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP