Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിലരി ക്ലിന്റണും ഹെലൻ കെല്ലറും പാഠപുസ്തകത്തിൽ നിന്നും ഔട്ട്

ഹിലരി ക്ലിന്റണും ഹെലൻ കെല്ലറും പാഠപുസ്തകത്തിൽ നിന്നും ഔട്ട്

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ സ്‌കൂൾ പാഠപുസ്തകത്തിൽ നിന്നും ഹിലരി ക്ലിന്റന്റേയും, ഹെലൻ കെല്ലറുടേയും ചരിത്രം നീക്കംചെയ്യുന്നതിനു ടെക്സസ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു. സോഷ്യൽ സ്റ്റഡീസ് കരിക്കുലത്തിൽ നിന്നാണ് ഇവരെക്കുറിച്ച് പരാമർശിക്കുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിനു സെപ്റ്റംബർ 14-നു വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം വോട്ടിനിട്ട് പാസാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ബോർഡാണിത്.

വിദ്യാർത്ഥികൾക്കുള്ള പരീക്ഷയിൽ ഇവരെക്കുറിച്ച് ചോദ്യങ്ങൾ ഇല്ലാത്തതും, പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്തതുമാണ് നീക്കം ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളരെ പ്രതീക്ഷകളുള്ള ഇവരുടെ ജീവിതം സാധാരണക്കാർക്ക് ഉൾക്കൊള്ളുന്നതിനോ, പ്രാവർത്തികമാക്കുന്നതിനോ കഴിയാത്തതും മറ്റൊരു കാരണമാണ്.

5.4 മില്യൻ ടെക്സസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുക. ടെക്സസ് എസൻഷ്യൻ നോളജ് ആൻഡ് സ്‌കിൽസ് വർക്ക് ഗ്രൂപ്പിന്റെ നിർദേശമനുസരിച്ചാണ് ബോർഡ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു ബാർബറ കാർഗിൽ പറഞ്ഞു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരിയേയും, ബാച്ചിലേഴ്സ് (ആർട്സ്) ഡിഗ്രി ആദ്യം നേടുന്ന അന്ധ- ബധിര വനിത ഹെലൻ കെല്ലറെക്കുറിച്ചും ടെക്സസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠന വിഷയമായി തെരഞ്ഞെടുത്തിരുന്നു. അന്തിമ തീരുമാനം നവംബറിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP