Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചർച്ച് ബസ് അപകടം; പതിമൂന്ന് പേർ മരിച്ച കേസിൽ പിക്കപ്പ് ഡ്രൈവർക്ക് 55 വർഷം തടവ്

ചർച്ച് ബസ് അപകടം; പതിമൂന്ന് പേർ മരിച്ച കേസിൽ പിക്കപ്പ് ഡ്രൈവർക്ക് 55 വർഷം തടവ്

പി.പി. ചെറിയാൻ

സൗത്ത് ടെക്സസ്സ്: സീനിയർ റിട്രീറ്റിൽ പങ്കെടുത്ത് മിനി ബസ്സിൽ തിരിച്ചുവരുന്നതിനിടയിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ്സിലെ 13 പേർ മരിക്കാനിടയായ സംഭവത്തിൽ പിക്കപ്പ് ഡ്രൈവർ ജാക്ക് ഡില്ലൻ യംഗിനെ 55 വർഷത്തെ ജയിൽ ശിക്ഷക്ക് യുവാൾഡ് കൗണ്ടി ഡിസ്ട്രിക്ക് ജഡ്ജി കാമില ഡുബോഡ് നവംബർ 9 വെള്ളിയാഴ്ച വിധിച്ചു.

2017 മാർച്ചിലായിരുന്നു സംഭവം.ഡോക്ടർമാർ കുറിച്ചുകൊടുത്ത മയക്കുമരുന്ന് അമിതമായി കഴിക്കുകയും, മദ്യപിക്കുകയും ചെയ്ത് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മിനി ബസ്സിൽ ഇടിക്കുകയായിരുന്നു.

സാൻ അന്റോണിയാക്ക് സമീപമായിരു്നു അപകടം.ന്യൂ ബ്രോൺറഫൽസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സീനിയർ അംഗങ്ങളായിരുന്നു മരിച്ചവർ.മയക്ക് മരുന്ന് കുറിച്ചു കൊടുത്ത ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വന്ന പാകപ്പിഴയാണ് മരുന്ന് അമിതമായി ഉപയോഗിക്കാൻ കാരണമെന്നും. അതുകൊണ്ട് ശിക്ഷ കുറച്ചുകൊടുക്കണമെന്നും ഡിഫൻസ് അറ്റോർണി വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.

ബാല്യത്തിൽ പീഡനത്തിനിരയായ യങ്ങിന്റെ മാനസിക നില തകരാറിലായിരുന്നു എന്ന വാദവും അംഗീകരിച്ചില്ല.270 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും, പതിമൂന്ന് മനുഷ്യ ജീവനുകളാണ് നഷ്ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP