Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മയക്കുമരുന്നു വാങ്ങിയ കടംവീട്ടാൻ മകനെ വിറ്റ മാതാവിനു ആറു വർഷം തടവ്

മയക്കുമരുന്നു വാങ്ങിയ കടംവീട്ടാൻ മകനെ വിറ്റ മാതാവിനു ആറു വർഷം തടവ്

പി.പി. ചെറിയാൻ

കോർപസ്‌ക്രിസ്റ്റി (ടെക്സസ്): മയക്കുമരുന്നു വാങ്ങിയതിന്റെ കടംവീട്ടാൻ ഏഴു വയസുള്ള മകനെ വിൽക്കുകയും, രണ്ടും മൂന്നും വയസുള്ള പെൺകുട്ടികളെ വിൽക്കാൻ ശ്രമിക്കുകയും ചെയ്ത ടെക്സസിൽ നിന്നുള്ള മാതാവ് എസ്മറാൾഡ് ഗാർസയെ (29) നൂറ്റിയഞ്ചാം ഡിസ്ട്രിക്ട് ജഡ്ജി ജാക്ക് പുൽച്ചർ ആറുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

കഴിഞ്ഞവർഷം ജൂണിൽ നടന്ന സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതിനേത്തുടർന്നാണ് കോടതി ഏപ്രിൽ അഞ്ചിനു വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്.

2500 ഡോളറിനാണ് വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിൽ 700 ഡോളർ അഡ്വാൻസ് വാങ്ങി മയക്കുമരുന്നിന്റെ കടംവീട്ടി. ബാക്കിയുള്ള തുകയ്ക്കുള്ള പേപ്പർ വർക്ക് പൂർത്തിയാക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. മൂത്ത മകന്റെ വിൽപ്പന പൂർത്തിയായാൽ മറ്റു രണ്ടു കുട്ടികളെക്കുടി വിൽക്കുന്നതിനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചതായി പൊലീസ് റിക്കാർഡിൽ സൂചിപ്പിക്കുന്നു.

ഈ കേസിൽ ഗാർസയുടെ കാമുകനും, കുട്ടിയെ വാങ്ങിയ ദമ്പതികൾക്കും എതിരായ കേസിൽ ഡിപിഎസ് തയാറാക്കിവരുന്നു. മൂന്നു കുട്ടികളും ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസിന്റെ കീഴിലാണോ എന്നു വ്യക്തമാക്കാൻ അധികൃതർ തയാറായില്ല. മകനെ വിൽക്കുകയും, മറ്റു രണ്ടു കുട്ടികളെ വിൽക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തെന്ന മൂന്നു കുറ്റങ്ങളാണ് ഇവർക്കെതിരേ ചാർജ് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP