Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടെക്സസ് അദ്ധ്യാപകരുടെ ശമ്പളത്തിൽ വൻവർദ്ധന-ഗവർണ്ണർ ഉത്തരവിറക്കി

ടെക്സസ് അദ്ധ്യാപകരുടെ ശമ്പളത്തിൽ വൻവർദ്ധന-ഗവർണ്ണർ ഉത്തരവിറക്കി

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് പബ്ലിക്ക് സ്‌ക്കൂൾ അദ്ധ്യാപകരുടെ പ്രതിവർഷ ശമ്പളത്തിൽ നാലായിരത്തോളം ഡോളർ വർദ്ധിപ്പിച്ചു കൊണ്ടുള്ള ബില്ലിൽ ഗവർണ്ണർ ഗ്രേഗ ഏബർട്ട് ഒപ്പു വച്ചു.

മെയ് 11 ചൊവ്വാഴ്ച ഓസ്റ്റിൻ എലിമെന്ററി സ്‌ക്കൂളാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. ടെക്സസ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ നിരന്തര പ്രതിഷേധനങ്ങൾക്കും, നിവേദനങ്ങൾക്കും ഒടുവിലാണ് ടെക്സസ് ലൊ മേക്കേഴ്സ് ബില്ല് പാസാക്കിയത്.

അദ്ധ്യാപകർക്ക് ഉടനെ പുതിയ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ലഫ്.ഗവർണ്ണർ ഡാൻ പാട്രിക്ക് പറഞ്ഞു.അഞ്ചു മില്യണിലധികം വിദ്യാർത്ഥികളാണ് ടെക്സസ് പബ്ലിക് സ്‌ക്കൂളുകളിൽ അദ്ധ്യയനം നടത്തുന്നത്. അദ്ധ്യാപകരുടെ ശമ്പള വർദ്ധനവ് ബില്യൺ കണക്കിന് ഡോളറിന്റെ അധിക ബാധ്യതയാണ് ടെക്സസ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിലെ അദ്ധ്യാപക ശമ്പളം ശരാശരി 30249 ഡോളറാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിവർഷ അദ്ധ്യാപകശമ്പളം ന്യൂയോർക്ക്(45589), കാലിഫോർണിയ(46992), ഫ്ളോറിഡ(37636), ഇല്ലിനോയ്(39236), ന്യൂജേഴ്സി(51443), ടെക്സസ്(41481) ഏറ്റവും കുറവ് മൊണ്ടാന(31418), ഏറ്റവും കൂടുതൽ ഡിസ്ട്രിക് ഓഫ് കൊളംബിയ(55209).

ആയിരക്കണക്കിന് അദ്ധ്യാപകർക്കാണ് ശമ്പള വർദ്ധന ആശ്വാസമായിരിക്കുന്നത്. ഏഷ്യൻ-ഇന്ത്യൻ വിഭാഗത്തിലെ നല്ലൊരു ശതമാനം അദ്ധ്യാപകവൃത്തിയുടെ ഉപജീവനം കഴിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP