Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാതാവിന്റെ അസ്ഥി കൂടവുമായി 3 വർഷം ഒരേ വീട്ടിൽ താമസിച്ച ഓസ്റ്റിനിൽ മകൾ അറസ്റ്റിൽ

മാതാവിന്റെ അസ്ഥി കൂടവുമായി 3 വർഷം ഒരേ വീട്ടിൽ താമസിച്ച ഓസ്റ്റിനിൽ മകൾ അറസ്റ്റിൽ

പി പി ചെറിയാൻ

സെഗ്വിൻ (ടെക്സസ്സ്): മൂന്ന് വർഷം മുമ്പ് മരിച്ച മാതാവിന്റെ അസ്ഥി കൂടവുമായി വീട്ടിൽ കഴിഞ്ഞിരുന്ന മകൾ ഡെലിസ ക്രെയ്ടനെ (47) പൊലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ച് വയസ്സുള്ള മകൾ തന്നെ മാതാവ് പീഡിപ്പിക്കുന്നതായി പൊലീസിൽ വെളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി അന്വേഷിക്കുന്നതിനിടയിലാണ് മാതാവിന്റെ അസ്ഥി കൂടം കണ്ടെത്തിയത്. 71 വയസ്സുള്ള ജാക്വലിൻ ക്രെര്ട്ടൺ വീട്ടിൽ വീണതിനെ തുടർന്നാണ് മരിച്ചത്. ശരിയായ സമയത്ത് ചികിത്സ നൽകിയികുന്നെങ്കിൽ ഇവർ മരിക്കുകയില്ലായിരുന്നുവെന്നാണ് ഓസ്റ്റിൻ പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം കിടന്നിരുന്ന മുറിയുടെ സമീപമാണ് ഡെലിസായും 15 വയസ്സുള്ള മകളും കഴിഞ്ഞ 3 വർഷമായി കഴിഞ്ഞിരുന്നത്.

2014 വരെ സെഗ്വിൻ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ഡെസ്പാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഡെലിസ. സെഗ്വിൻ വിദ്യാഭ്യാസ ജില്ലയിൽ 35 വർഷം ടീച്ചർ എയ്ഡായി ജോലി ചെയ്തിരുന്ന ജാക്വിലിൻ എല്ലാവർക്കും സുപരിചിതയായിരുന്നു. ഡെലിസായെ അറസ്റ്റ് ചെയ്ത് ജെയിലിലടച്ചതായി സെഗ്വിൻ പൊലീസ് ചാഫ് ടെറി നിക്കോളസ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP