Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുമുറ്റത്തു തയ്യാറാക്കിയിരുന്ന നാറ്റിവിറ്റി സീനിൽ നിന്നും ബേബി ജീസസ് കളവു പോയി; പ്രതിയെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു

കിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുമുറ്റത്തു തയ്യാറാക്കിയിരുന്ന നാറ്റിവിറ്റി സീനിൽ നിന്നും ബേബി ജീസസ് കളവു പോയി; പ്രതിയെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു

പി.പി. ചെറിയാൻ

വെതർഫോർഡ്(ടെക്സസ്): ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുമുറ്റത്തു തയ്യാറാക്കിയിരുന്ന നാറ്റിവിറ്റി സീനിൽ നിന്നും ജീസസ് ക്രൈസ്റ്റിനെ മോഷ്ടിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു. നവംബർ 23 ശനിയാഴ്ച രാത്രി 8.3000 നായിരുന്നു. സംഭവം.

കറുത്ത വസ്ത്രം ധരി്ച്ച അമേരിക്കൻ വനിത വീടിനു മുറ്റത്തു പ്രവേശിച്ചു ജീസസ്സിനെ മോഷ്ടിക്കുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. അതൊടൊപ്പം ഇവർ ധരിച്ചിരുന്ന ഷൂവിന്റെ അടയാളവും സ്ഥത്തു കണ്ടെത്തിയിരുന്നു.

ഞങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ ജീസസിനെ അവർക്കായിരിക്കാം വേണ്ടത്, മോഷണത്തെ കുറിച്ചു വീട്ടുടമസ്ഥൻ പൊലീസിനോടു പ്രതികരിച്ചതിങ്ങനെയായിരുന്നു. മോഷ്ടിച്ചതു ജീസസ്സിനെയാണെങ്കിലും, ഇത്തരം മോഷണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഷെറിഫ് ഫൗളർ പറഞ്ഞു. മോഷണത്തിന് വനിതയെ പ്രേരിപ്പിച്ചതെന്നാണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നു ഷെറിഫ് കൂട്ടിച്ചേർത്തു.

ജീസസ്സിനെ മോഷ്ടിച്ചതിനുശേഷം അപ്രത്യക്ഷമായ യുവതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം പൊലീസ് അഭ്യർത്ഥിച്ചു. വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സ് 817 599 5555 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP