Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

36 വർഷം ജയിൽ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു

36 വർഷം ജയിൽ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു

പി പി ചെറിയാൻ

ബാൾട്ടിമോർ: 1983 താങ്ക്സ്ഗിവിങ് ഡേ.ിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് പേരെ 36 വർഷത്തെ ജയിൽ വാസത്തിന് ശേഷം നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയയ്ക്കുന്നതിന് ബാൾട്ടിമോർ സർക്യൂട്ട് കോർട്ട് ജഡ്ജി ചാൾസ് പീറ്റേഴ്സ് ഉത്തരവിട്ടു.

14 വയസ്സുള്ള ഡിവിറ്റ് ഡക്കറ്റ് എന്ന വിദ്യാർത്ഥിയെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാൻ കഴുത്തിൽ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അന്ന് 14 വയസ്സുള്ള ചെസ്റ്റ്സട്ടും, വാറ്റ്കിൻസും, 17 വയസ്സുള്ള സ്റ്റുവർട്ടും എന്നീ മൂന്ന് പേരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ബാൾട്ടിമോർ സിറ്റി സ്‌ക്കൂളിലെ മിഡിൽ സ്‌ക്കൂൾ വിദ്യാർത്ഥികളായിരുന്ന ഇവർ ബാസ്‌ക്കറ്റ് ബോളിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റി അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു. ഇതാണ് ഈ ജാക്കറ്റ് തട്ടിയെടുക്കുവാൻ ഇവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് കേസ്.

സംശയത്തിന്റെ പേരിൽ പൊലീസ് മൂവരേയും പിടികൂടിയെങ്കിലും, സാക്ഷി മൊഴികൾ പോലൂം പൊലീസ് പരിഗണിച്ചില്ല. ഈ കേസ്സിൽ യഥാർത്ഥ പ്രതി മൈക്കിൾ വില്ലിസ് ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 2002 ൽ ഒരു വെടിവെപ്പിൽ വില്ലിസ് കൊല്ലപ്പെട്ടു.

കൗമാരക്കാരായ മുന്ന് പേരേയും മുതിർന്നവരായാണ് പരിഗണിച്ചതും കേസ്സെടുത്തതും. നിരപരാധിത്വം തെളിയിക്കാൻ ദീർഘകാലം വേണ്ടിവന്നു.

ജയിൽ വിമോചിതരായവരിൽ ഇവർ സന്തുഷ്ടരാണെങ്കിലും യൗവ്വന കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നതിൽ നിരാശരാണ്. ഇവർക്ക് നഷ്ടപരിഹാരം നൽകാൻ ഗവണ്മെണ്ട് ബാധ്യസ്ഥരാണ്. കഴിഞ്ഞമാസം 120 വർഷത്തേക്ക് ജയിലിലടച്ച നിരപരാധിയാണെന്ന് കണ്ടത്തിയ അഞ്ച് പേർക്ക് 9 മില്യൺ ഡോളറാണ് നൽകേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP