Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂയോർക്ക് മഞ്ഞിനടിയിൽ; വഴിയിൽ കുടുങ്ങി ഒട്ടേറെ വാഹനങ്ങൾ, മഞ്ഞുവീഴ്ച അഞ്ചടി ഉയരത്തിൽ, ദുരിതപർവം തീർത്ത് ഹിമപാതം

ന്യൂയോർക്ക് മഞ്ഞിനടിയിൽ; വഴിയിൽ കുടുങ്ങി ഒട്ടേറെ വാഹനങ്ങൾ, മഞ്ഞുവീഴ്ച അഞ്ചടി ഉയരത്തിൽ, ദുരിതപർവം തീർത്ത് ഹിമപാതം

ന്യൂയോർക്ക്:പടിഞ്ഞാറൻ ന്യൂയോർക്ക് നിവാസികൾ ചരിത്രത്തിലിതുവരെ അനുഭവിക്കാത്ത മഞ്ഞ് വീഴ്ചയെ നേരിടാൻ പാടുപെടുകയാണ്. ബഫലോയിൽ മഞ്ഞ് വീഴ്ച മൂന്നടിയിലധികമായതായും റിപ്പോർട്ടുണ്ട്.  പുതിയ c കാരണം ചിലയിടങ്ങളിൽ ഹിമപാതം എട്ടടിയിലും ഉയർന്നിട്ടുമുണ്ട്. നവംബറിന്റെ മധ്യത്തിലുണ്ടാകുന്ന കാറ്റ് വിതച്ച നാശം അപ്രതീക്ഷിതമായിരുന്നു. ഇവിടുത്തെ ജനജീവിതം സാധാരണനിലാക്കാൻ അധികൃതർ പാടുപെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.  പടിഞ്ഞാറൻ ന്യൂയോർക്കിൽ ശക്തമായ കാറ്റ് കാരണം പത്ത് പേർ മരിച്ചിട്ടുണ്ട്. വിന്റർ ശക്തമായതോടെ ന്യൂ ഹാംപ്‌ഷെയറിലും മിഷിഗനിലും മറ്റ് മൂന്ന് പേർ കൂടി അപമൃത്യുവിന്നിരയായതായും റിപ്പോർട്ടുണ്ട്. മഞ്ഞ് മൂലം വഴികാണാതെ കാർ അപകടത്തിൽ പെട്ടും കടുത്ത ശീതം മൂലം ഹൃദയാഘാതമുണ്ടായുമാണിവർ മരിച്ചത്.

റോഡിൽ കനത്ത ഹിമപാതമുണ്ടായതിനെത്തുടർന്ന് ഡസൻ കണക്കിന് ട്രക്കുകളാണ് ന്യൂയോർക്ക്‌സ്‌റ്റേറ്റ് ത്രൂവേയിൽ നിശ്ചലമായിക്കിടക്കുന്നത്. വെസ്‌റ്റേൺ ന്യൂയോർക്കിനെ സ്‌റ്റേറ്റിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന പ്രധാനപാതയാണിത്. ഈ ഹൈവേയുടെ 135 മൈൽ ദൂരത്തിലുള്ള ഭാഗം കനത്ത കാറ്റിനാലും  മഞ്ഞ് വിഴ്ചയാലും മൂന്ന് ദിവസം അടച്ചിടുകയും ചെയ്തു. ഹൈവേയിൽ കുടുങ്ങിപ്പോയ വാഹനയാത്രക്കാരെ 72 മണിക്കൂറിന് ശേഷം ഇന്നലെ രക്ഷപ്പെടുത്തിയതായി ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കുമോ വെളിപ്പെടുത്തിയിട്ടുണ്ട്.  ക്ലോസ് ചെയ്തതിന് ശേഷവും ഈ ഹൈവേയിലൂടെ സഞ്ചരിച്ചതിന് അദ്ദേഹം െ്രെഡവർമാരെ പഴിചാരിയിട്ടുമുണ്ട്.

ബഫലോയിലെ ഒരു നഴ്‌സിങ് ഹോമിന്റെ മേൽക്കൂരയിൽ കനത്ത ഹിമപാതമുണ്ടായതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന 130 അന്തേവാസികളെ ഇന്നലെ ഉച്ചയ്ക്ക് ശേഷം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല. ഈ മേഖലയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കനത്ത തോതിലാണ് ഹിമപാതമുണ്ടാകുന്നത്.  ഒരു മേൽക്കൂരയ്ക്ക് മുകളിൽ അഞ്ചടി ഉയരത്തിൽ മഞ്ഞ് വീഴുകയാണെങ്കിൽ  രണ്ട് പിക്കപ്പ് ട്രക്കിന്റെ ഭാരമാണുണ്ടാകുക.  ന്യൂയോർക്കിലെ ലാൻകാസ്റ്ററിലുള്ള ഒരു പോർച്ചിന്റെ മേൽക്കൂര ഇത്തരത്തിലുള്ള ഹിമപാതത്താൽ തകർന്നതിന്റെ ഫലമായി ഒരു ബാലന് പരിക്കേറ്റിരുന്നു. ആൽഡനിലെ ഒരു വീടും കനത്ത മഞ്ഞ് വീഴ്ചയാൽ തകർന്നിട്ടുണ്ട്. എന്നാൽ വീടിനുള്ളിലുള്ള കുടുംബത്തിന് പരിക്കേറ്റിട്ടില്ലെന്ന ബഫലോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതൊരു അസാധാരണമായ അവസ്ഥയാണെന്നാണ് ഗവർണർ ആൻഡ്ര്യൂ കുമോ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ബുധനാഴ്ച അദ്ദേഹം ഈ മേഖലകളിൽ സന്ദർശനം നടത്തുകയും ത്രൂവേയിൽ കുടുങ്ങിപ്പോയ വാഹനങ്ങളെയും യാത്രക്കാരെയും കാണുകയും ചെയ്തിരുന്നു.  നാഷണൽ ഗാർഡിലെ 300ൽ അധികം അംഗങ്ങളെ ത്രൂവേയിലെ മഞ്ഞ് നീക്കി തടസ്സങ്ങൾ ഇല്ലാതാക്കാൻ വിളിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP