Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽ മരിച്ച മാതാവിന്റെ കാറിൽ ജലപാനമില്ലാതെ നാല് നാൾ കഴിഞ്ഞ രണ്ട് പിഞ്ച് കുട്ടികൾ രക്ഷപ്പെട്ടു

അപകടത്തിൽ മരിച്ച മാതാവിന്റെ കാറിൽ ജലപാനമില്ലാതെ നാല് നാൾ കഴിഞ്ഞ രണ്ട് പിഞ്ച് കുട്ടികൾ രക്ഷപ്പെട്ടു

പി.പി. ചെറിയാൻ

അർക്കൻസാസ്: സൗത്ത് അർക്കൻസാസിൽ അപകടത്തിൽ പെട്ട കാറിൽ നിന്നും തെറിച്ചുവീണ് കൊല്ലപ്പെട്ട മാതാവിന് സമീപം കാറിൽ നാല് നാൾ കഴിഞ്ഞ മൂന്നും ഒന്നും വയസ്സ് പ്രായമുള്ള രണ്ട് ആൺ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ഓഗസ്റ്റ് 21 ചൊവ്വാഴ്ച ഔച്ചിറ്റ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് ഡിറ്റക്റ്റീവ് ലഫ്. നാഥൻ ഗ്രീൻലെ നടത്തിയ പത്ര സമ്മേളനത്തിലാണ് അത്ഭുത രക്ഷപ്പെടലിന്റെ കഥ വിവരിച്ചത്.

ഓഗസ്റ്റ് 20 തിങ്കളാഴ്ച വഴിയോരത്തിൽ അലഞ്ഞു നടന്നിരുന്ന മൂന്ന് വയസ്സുകാരനെ കുറിച്ച് വിവരം ലഭിച്ച ഷെറിഫ് ഈ കുട്ടിയുടെ ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിന് സോഷ്യൽ മീഡിയ വഴിയും, മാധ്യമങ്ങളിലൂടെ ശ്രമിച്ചുവെങ്കിലും ആരേയും കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപം നടത്തിയ അന്വേഷണത്തിൽ റോഡിൽ നിന്നും വളരെ താഴെയായിരുന്ന അപകടത്തിൽപ്പെട്ട കാർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇറങ്ങിനോക്കിയപ്പോൾ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ മാതാവിന്റെ മൃതശരീരം കണ്ടെത്തി. അതേ സമയം കാറിനകത്ത് സീറ്റ് ബെൽറ്റിട്ട നിലയിലായിരുന്നു ഒരു വയസ്സുള്ള കുട്ടി. ഈ കാറിനകത്ത് ആഹാരമോ, ജലമോ ഇല്ലാതെ എങ്ങനെ കഴിഞ്ഞുവെന്നത് അത്ഭുതമാണെന്ന് ഷെറിഫ് പറഞ്ഞു. ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരം.

ഇത്രയും കാലത്തെ സേവനത്തിനിടയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ഓർമ്മയില്ലെന്നാണ് ഷെറിഫ് പറയുന്നത്. ഈ അത്ഭുതകരമായ രക്ഷപ്പെടൽ ദൈവിക ഇടപെടലായി മാത്രമാണ് ഞാൻ വിശ്വസിക്കുന്നത് ഷെറിഫ് പറഞ്ഞു.

ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ അപകടത്തിൽ മരിച്ച സ്ത്രീ ഗർഭിണിയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. മരിച്ച സ്ത്രീയുടെ പിതാവും ഇത് ശരിവെച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP