Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈനിൽ പരിചയപ്പെട്ട പതിനാലുകാരിയെ തേടി 351 മൈൽ കാൽനടയായി യാത്ര ചെയ്ത് എത്തിയ യുവാവ് അറസ്റ്റിൽ; പെൺവേഷത്തിൽ യുവാവിനെ ട്രാപ്പിലാക്കിയത് പൊലീസ്

ഓൺലൈനിൽ പരിചയപ്പെട്ട പതിനാലുകാരിയെ തേടി 351 മൈൽ കാൽനടയായി യാത്ര ചെയ്ത് എത്തിയ യുവാവ് അറസ്റ്റിൽ; പെൺവേഷത്തിൽ യുവാവിനെ ട്രാപ്പിലാക്കിയത് പൊലീസ്

പി.പി.ചെറിയാൻ

വിസ്‌കോൺസിൽ: ഇന്ത്യാനയിൽ നിന്നും 351 മൈൽ കാൽനടയായി യാത്ര ചെ്ത് ഓൺലൈനിൽ പരിചയപ്പെട്ട പതിനാലുകാരിയെ കണ്ടുമുട്ടുന്നതിന് വിസ്‌കോൺസിൽ എത്തിയ മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഒക്ടോബാർ 11 വെള്ളിയാഴ്ച യു.എസ്. അറ്റോർണി ഓഫീസ് (വിസ്‌കോൺസിൽ) അറിയിച്ചതാണിത്.

കൈല്ി എന്ന പതിനാലുകാരിയുമായി നിരന്തരം ഓൺലൈനിൽ ബന്ധപ്പെട്ട്, നിരവധി നഗ്നചിത്രങ്ങൾ കൈമാറി, ഒടുവിൽ പെൺകുട്ടിയെ സന്ധിക്കുന്നതിനാണ് ഇന്ത്യാനയിൽ നിന്നും ടോമി ജൻകിൻസ്(32) വിസ്‌കോൺസിൽ വിന്നി ബാഗൊ കൗണ്ടിയിലെത്തിചേർന്നത്. ടോമി ചതിയിലാണ് അകപ്പെട്ടതെന്ന് പിന്നീടാണ് ഇയാൾക്ക് മനസ്സിലായത്.

പതിനാലു വയസുകാരിയായി വേഷം കെട്ടി അണ്ടർ കവർ ഓഫീസറാണ് ടോമിയെ ഓൺലൈനിലൂടെ ബന്ധപ്പെട്ടിരുന്നത്. ഒരു പ്രത്യേക സ്ഥലത്ത് എത്തിചേർന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്.

രാജ്യത്ത് ചൈൽസ് അബ്യൂസ് വർദ്ധിച്ചു വരികയാണ്. ഇന്റർനെറ്റ് സൗകര്യം വർദ്ധിച്ചതോടെ കുട്ടികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള അവസരം വർദ്ധിച്ചിരിക്കുന്നു. ഇതു ചൂഷണം ചെയ്യുന്നത് ക്രിമിനലുകളാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തി പിടികൂടുക എന്നതാണ് അണ്ടർ ഓഫീസർമാരുടെ ദൗത്യം. കൗമാരക്കാരെ ഇന്റർനെറ്റിലൂടെ കണ്ടെത്തി നിയമവിരുദ്ധമായി ലൈംഗിക കൃത്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP