Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെവാഡയിൽ നടന്ന സെനറ്റർ ബെർണി സാന്റേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മാറു മറയ്ക്കാതെ യുവതികളുടെ പ്രതിഷേധം

നെവാഡയിൽ നടന്ന സെനറ്റർ ബെർണി സാന്റേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മാറു മറയ്ക്കാതെ യുവതികളുടെ പ്രതിഷേധം

മൊയ്തീൻ പുത്തൻചിറ

നെവാഡ: ഞായറാഴ്ച നെവാഡയിൽ നടന്ന സെനറ്റർ ബെർണി സാന്റേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മാറു മറയ്ക്കാതെ യുവതികൾ പ്രതിഷേധവുമായെത്തി. ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയെ വേദിയിലേക്ക് കൊണ്ടുവന്ന് നിമിഷങ്ങൾക്കകമാണ് സംഭവം നടന്നത്.

'പവർ ടു ദ പീപ്പിൾ' എന്ന ഗാനം ആലപിക്കുന്ന സമയത്ത് ബെർണി സാന്റേഴ്‌സ് തന്റെ ഭാര്യയോടൊപ്പം വേദിയിലേക്ക് കയറുകയും, ഡി ബ്ലാസിയോ കാർസൺ സിറ്റിയിലെ ജനങ്ങൾക്ക് 'അമേരിക്കയുടെ അടുത്ത പ്രസിഡന്റ്' എന്ന് പരിചയപ്പെടുത്തുന്ന സമയത്താണ് പൂർണ്ണമായും വസ്ത്രം ധരിച്ച യുവതി വേദിയിലേക്ക് ചാടിക്കയറി വെർമോണ്ട് സെനറ്ററുടെ കൈയിൽ നിന്ന് മൈക്രൊഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. അതു സാധിക്കാതെ വന്നപ്പോൾ വേദിയിൽ നിന്ന് മറ്റൊരു മൈക്രോഫോൺ യുവതി കൈക്കലാക്കി.

ക്ഷീര കർഷകർക്ക് ബെർണി സാന്റേഴ്‌സ് നൽകുന്ന പിന്തുണയ്‌ക്കെതിരെയാണ് യുവതി സംസാരിച്ചത്. 'ബെർണി ഞാനാണ് താങ്കളുടെ ഏറ്റവും വലിയ പിന്തുണക്കാരി. ക്ഷീര വ്യവസായവും മൃഗ കൃഷിയും വളർത്തുന്നത് നിർത്താൻ ഞാൻ താങ്കളോട് ആവശ്യപ്പെടുന്നു. എനിക്ക് താങ്കളിൽ വിശ്വാസമുണ്ട്,' യുവതി പറഞ്ഞുതീരും മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ വേദിയിൽ നിന്ന് മാറ്റി.

ആ സമയം പശുക്കളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളേന്തിയ ചിലർ വേദിക്കു ചുറ്റും പരേഡ് നടത്തുകയും അവരിൽ മാറു മറയ്ക്കാത്ത രണ്ടു യുവതികൾ വീണ്ടും വേദിയിലേക്ക് കയറി സാന്റേഴ്‌സിന്റെ നേരെ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. 'ഇതാണ് നെവാഡ. അധികം ചെലവില്ലാതെ എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ എക്‌സൈറ്റ്‌മെന്റ് ഉണ്ടാകും,' സെനറ്റർ സാന്റേഴ്‌സ് വേദിയിലേക്ക് തിരികെ കയറവേ യുവതികൾ പറഞ്ഞു.

പാലിന്റെ വില കുറയുന്നതിനാൽ രാജ്യത്തൊട്ടാകെയുള്ള ക്ഷീരകർഷകർക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകുന്ന നിയമനിർമ്മാണത്തിന് 2018 ലെ സെനറ്ററുടെ പിന്തുണയാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

മാറു മറയ്ക്കാതെ യുവതികൾ സാന്റേഴ്‌സിന്റെ റാലി തടസ്സപ്പെടുത്തുന്നത് ഇത് ആദ്യമല്ല. 2016 മാർച്ചിൽ അരിസോണയിൽ നടന്ന ഒരു റാലിയിൽ ഒരു സ്ത്രീ 'ഫാസിസം തുലയട്ടേ,' 'വിദ്വേഷ ഭാഷണം സ്വതന്ത്രമല്ല' എന്നീ വാക്കുകൾ മുദ്രാവാക്യങ്ങൾ വിളിച്ച് മാറു മറയ്ക്കാതെ പ്രതിഷേധിച്ചിരുന്നു. കാണിച്ചു.

2016 ൽ ഹില്ലരി ക്ലിന്റനെ പിന്തുണച്ചതിന് ശേഷം ഡി ബ്ലാസിയോ ഈ വാരാന്ത്യത്തിൽ സാന്റേഴ്‌സിനുള്ള പിന്തുണ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP