Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംപീച്ച്മെന്റ് പ്രമേയത്തിന്മേൽ ഈയാഴ്ച വോട്ടെടുപ്പെന്ന് നാൻസി പെലോസി

പി പി ചെറിയാൻ

വാഷിങ്ടൺ ഡിസി: നീണ്ടു നിന്ന അനിശ്ചിതത്വത്തിനും, ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം. ഈ ആഴ്ച വോട്ടിനിടുമെന്ന യു എസ് ഹൗസ് മെജോറട്ടി ലീഡറും, ഹൗസ് സ്പൂക്കറുമായ നാൻസി പെളോസി പറഞ്ഞു.

ഇന്ന് (തിങ്കളാഴ്ച) ഡമോക്രാറ്റിക്ക് നിയമ സമാജികർക്ക് നാൻസി പെളോസി അയച്ച കത്തിലാണ് വോട്ടെടുപ്പിന് സജ്ജരാകാൻ ഡമോക്രാറ്റിക് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.

വോട്ടെടുപ്പ് വേണമോ വേണ്ടയോ എന്ന സംശയം ദൂരീകരിക്കുന്നതിനും, വ്യക്തമായ തീരുമാനം കൈകൊള്ളുന്നതിനുള്ള സാഹചര്യമാണിപ്പോൾ നിലവിലിരിക്കുന്നതെന്നും പെളോസി ചൂണ്ടിക്കാട്ടി. ഒക്ടോബർ 31 വ്യാഴാഴ്ചയായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും സൂചന നൽകിയിട്ടുണ്ട്.

ഡമോക്രാറ്റിക് പാർട്ടി തീരുമാനത്തിനെതിരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയർമാനും റിപ്പബ്ലിക്കൻ ലീഡറുമായ സെനറ്റർ ലിന്റ്സി ഗ്രഹാം രംഗത്തെത്തി. പ്രസിഡന്റിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് മാത്രമേ ഇത് ഉപകരിക്കു എന്ന് അദ്ദേഹം പറഞ്ഞു.

യു എസ് ഹൗസിൽ ഇംപീച്ച്മെന്റ് പ്രമേയം പാസ്സായാലും സെനറ്റിൽ പാസ്സാകുന്ന കാര്യത്തിൽ വ്യക്തതയില്ല. അമേരിക്കൻ ചരിത്രത്തിൽ ഇംപീച്ച്മെന്റിന് വിധേയരായ രണ്ട് പ്രസിഡന്റ്മാരാണ് ഇതുവരെ ഉണ്ടായിരുന്നത്. അബ്രഹാം ലിങ്കന്റെ മരണശേഷം അധികാരമേറ്റ ആൻഡ്രു ജോൺസനും, മോണിക്ക ലുവൻസ്‌ക്കി വിവാദത്തിൽ ഉൾപ്പെട്ട ബിൽക്ലിന്റനും ഈ പട്ടികയിൽ ട്രംമ്പ് സ്ഥാനം പിടിക്കുമോ എന്ന് വരും നാളുകളിൽ വ്യക്തമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP