Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർത്തുകൊറിയയെ യാത്രാവിലക്ക് രാഷ്ട്രങ്ങളുടെ പട്ടികയിൽഉൾപ്പെടുത്തി ട്രമ്പിന്റെ ആദ്യ പ്രഹരം

നോർത്തുകൊറിയയെ യാത്രാവിലക്ക് രാഷ്ട്രങ്ങളുടെ പട്ടികയിൽഉൾപ്പെടുത്തി ട്രമ്പിന്റെ ആദ്യ പ്രഹരം

പി.പി. ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയും നോർത്തുകൊറിയായും തമ്മിലുള്ള ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയും, നോർത്തുകൊറിയ പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും, അമേരിക്കയുടെ പോർവിമാനങ്ങൾ ഉത്തര കൊറിയയുടെ ആകാശാതിർത്തിക്ക് സമീപം നിരീക്ഷണ പറക്കൽനടത്തുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് (സെപ്റ്റംബർ 24) പുറത്തിറക്കിയപുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഉത്തര കൊറിയായെ ട്രാവൽ ബാൻരാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംമ്പ് നോർത്തുകൊറിയൻരാഷ്ട്രത്തിന് ആദ്യ പ്രഹരം നൽകി.

ആദ്യ ക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി കഴിയുന്നതോടെ പുതിയരാഷ്ട്രങ്ങളെ യാത്രാ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തി ട്രംമ്പ്ഭരണകൂടം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് ഒക്ടോബർ 18മുതൽ നിലവിൽ വരും.ഞായറാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ നിന്നുംപുറത്തിറക്കിയ ഉത്തരവിൽ ആദ്യം ഉൾപ്പെടുത്തിയിരുന്ന ആറ് മുസ്ലിം
രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്നും സുഡാനെ ഒഴിവാക്കി. പുതിയതായി ചാഡ്,നോർത്തുകൊറിയ, വെനിഡുല എന്നീ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ചാഢ്, നോർത്തുകൊറിയ,വെനിഡുല എന്നീ രാഷ്ട്രങ്ങളാണ് പുതിയ പട്ടികയിൽ സ്ഥാനംപിടിച്ചിരിക്കുന്നത്.ഈ ഉത്തരവിനെതിരെ നോർത്തുകൊറഇയ എങ്ങനെപ്രതികരിക്കുമെന്നാണ് വൈറ്റ് ഹൗസ് കാത്തിരിക്കുന്നത്. സഭ്യതയുടെഅതിർവരമ്പുകൾ ലംഘിച്ചു ഇരു രാഷ്ട്ര തലവന്മാരും നടത്തുന്നവാക്ക്പയറ്റ് ഏതറ്റം വരെ പോകുമെന്ന് ലോകരാഷ്ട്രങ്ഹളും ഉറ്റുനോക്കികൊണ്ടിരിക്കിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP