Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസിഡന്റ് പദവിയിൽ എത്തിയതിനുശേഷം ആദ്യമായി ട്രംപിന്റെ അപ്രൂവൽ റേറ്റിങ്ങിൽ വൻ വർധന

പ്രസിഡന്റ് പദവിയിൽ എത്തിയതിനുശേഷം ആദ്യമായി  ട്രംപിന്റെ അപ്രൂവൽ റേറ്റിങ്ങിൽ വൻ വർധന

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡിസി: പ്രസിഡന്റ് പദവിയിൽ എത്തിയതിനുശേഷം ആദ്യമായി ട്രംപിന്റെ അപ്രൂവൽ റേറ്റിങ്ങിൽ വൻ വർദ്ധന. ട്രംപിന്റെ ഉറച്ച് നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണിത്.

ട്രംപിന്റെ വൈറ്റ് ഹൗസ് പ്രവർത്തനങ്ങളെ വിലയിരുത്തുന്ന സർവ്വേയിൽ 47 ശതമാനം രജിസ്റ്റേഡ് വോട്ടർമാർ പൂർണ്ണമായും സംതൃപ്തി രേഖപ്പെടുത്തുന്നതായി ജൂലായ് 7 ഞായറാഴ്ച പുറത്തുവിട്ട സർവ്വേയിൽ ചൂണ്ടികാണിക്കുന്നു. ഏപ്രിൽ മാസം ഉണ്ടായിരുന്നതിനേക്കാൾ 5 പോയിന്റെ വർധനവാണിത്.

വാഷിങ്ടൺ പോസ്റ്ററും, എബിസി ന്യൂസുമാണ് സർവ്വേ നടത്തുന്നതിന് നേതൃത്വം നൽകിയത്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇതേ സമയത്തുള്ള റേറ്റിങ് (പ്രസിഡന്റായിരിക്കുമ്പോൾ)  46 ശതമാനം മാത്രമായിരുന്നു.

സാമ്പത്തിക രംഗത്തെ ട്രംപിന്റെ നിലപാടുകൾ 51 ശതമാനം പിന്തുണച്ചപ്പോൾ 42 ശതമാനം എതിർത്തിരുന്നു. 2020 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് സാധ്യത വർദ്ധിപ്പിക്കുന്നതാണ് പുതിയ സർവ്വേ ഫലങ്ങൾ. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വ മോഹികളുടെ അതിപ്രസരം റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന് അനുകൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP